സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേയ്ക്ക്; പ്രതീക്ഷിക്കുന്നത് 7.5 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദശകത്തില്‍ ശരാശരി 7.7% വളര്‍ച്ച നേടിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തു തന്നെ മികച്ചതായിരുന്നു. 4, 15 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ആഗോള നിക്ഷേപത്തിനു സഹായകമായെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ നേരിയ വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് പറയുന്നു.

Top