
തൃശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അഗ്നിബാധ. സണ്‍ ആശുപത്രിയിലാണ് പുലര്‍ച്ചെ ഒന്നരയോടെ തീപ്പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. അഗ്നിബാധയെത്തുടര്‍ന്നു ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ അഗ്നിബാധ ഉണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇലക്ട്രാണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. ഫയര്‍ ഫോഴ്സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി.
േഷാര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതിനാല്‍ ആശുപത്രി മുഴുവന്‍ പുക പടര്‍ന്നു. ഇതു മുലം രോഗികള്‍ക്ക് ശ്വാസം മുട്ടലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെ 130 രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.