കൊച്ചി: ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മാധ്യമങ്ങള്‍ മുക്കിയ ആലപ്പുഴ സംഭവം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് കൊണ്ടുവന്നത്. പിന്നീട് മുഴുവന്‍ മാധ്യമങ്ങളും ഈ സംഭവം ഏറ്റെടുത്തു.
നടിക്കെതിരെയുണ്ടായ അതിക്രമത്തിന്റെ എഫ്ഐആറിന്റെയും നടി നല്‍കിയ മൊഴിയുടെ പകര്‍പ്പുമാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചത്. ഈമാസം 3ാം തീയ്യതി പുലര്‍ച്ചെ 4.30തോടെയാണ് നടിക്കെതിരെ അപമാന ശ്രമമുണ്ടായത്.
”ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടല്‍ റൂമില്‍ അവിടുത്തെ ജീവനക്കാര്‍ റൂം തുറന്ന് അകത്തു കയറുകയും ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ ഞാന്‍ പുതച്ചിരിക്കുന്ന ബെഡ്ഷീറ്റ് വലിച്ചു മാാറ്റുവാനും ശ്രമിച്ചു. ക്ലിന്റ് സിനിമയുടെ ഷൂട്ടിംഗിനായി ഈ മാസം രണ്ടാം തീയതി ഹോട്ടലില്‍ എത്തിയതോടെയാണ് സംഭവം. രാത്രി 7.30തോടെ റൂമില്‍ റെസ്റ്റു ചെയ്യുകയായിരുന്നു. വെളുപ്പിന് 4.30തോടെ കൂടി ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ റൂമില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ പെട്ടന്ന് പേടിച്ചു പോയി. ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അയാള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
അയാളെ എനിക്ക് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും. ഇതേക്കുറിച്ച് താഴെയുളള റിസപ്ഷനില്‍ പോയി പറഞ്ഞു. എന്റെ ലഗേജുമായി ഹോട്ടലില്‍ ചെന്ന സമയത്ത് ലഗേജുകള്‍ റൂമിലെത്തിക്കാന്‍ഡ സഹായിച്ചത് ഇയാളാണ്. ഇയാളുടെ പ്രവൃത്തിയില്‍ അപ്പോള്‍ തന്നെ അസ്വാഭാവികത ഉള്ളതായി തോന്നിയിരുന്നു. അയാളോട് താമസ സ്ഥലമൊക്കെ അന്വേഷിച്ചിരുന്നു. നെടുമുടിയിലാണ് താമസം എന്നാണ് പറഞ്ഞത്. ഞാന്‍ എന്റെ റൂം താക്കോല്‍ വച്ച് അകത്തു നിന്നും പൂട്ടിയിരുന്നു. അയാള്‍ സെക്കന്‍ഡ് കീ ഉപയോഗിച്ചായിരിക്കാം എന്റെ മുറിയില്‍ കയറിയത്. ഇയാള്‍ എന്റെ റൂം തുറന്ന് അകത്തു കയറി എന്റെ സ്വകാര്യത നിരീക്ഷിച്ചതില്‍ എനിക്ക് മാനഹാനി ഉണ്ടായിട്ടുണ്ട്. പകരം അറ്റാക്ക് ചെയ്തിരുന്നെങ്കില്‍ എന്റെ അവസ്ഥ മറ്റൊന്നായേനേ. സംഭവത്തില്‍ ഞാന്‍ വളരെ ഭയചകിതയായിരുന്നു.”
ആര്‍ക്കേഡിയ റീജന്‍സിയിലെ 314ാം മുറിയില്‍ വച്ചായിരുന്നും ഈ സംഭവം. ആലപ്പുഴ നെടുമുടി സ്വദേശിയായ യുവാവാണ് കേസിലെ പ്രതി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നടിയുടെ പരാതിയുട അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. നടിയുടെ പരാതി പ്രകാരം ഐപിസി സെക്ഷന്‍ 457 പ്രകാരം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിനും, ഐപിസി 354(സി) വകുപ്പ് പ്രകാരം സ്ത്രീയുടെ സ്വകാര്യ അനുവാദം കൂടാതെ വീക്ഷിച്ച് മാനഹാനി വരുത്തി എന്നുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
ഹോട്ടലുടമകളുടെ സ്വാധീനത്തില്‍ വാര്‍ത്ത മുക്കാനാണ് മാധ്യമങ്ങളും പോലീസും ശ്രമിച്ചത്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.