എഫ്‌.ഐ.ആര്‍. 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ ഇടണം:സുപ്രീം കോടതി. വൈകാരികമായ കേസുകളില്‍ ഇളവ്‌

ന്യൂഡല്‍ഹി: കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകം എഫ്‌ഐആര്‍ പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതിനിര്‍ദേശം . യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി.നാഗപ്പന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ 24 മണിക്കൂറിനകം തന്നെ എഫ്‌.ഐ.ആര്‍. വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെനാണ് സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയ്യുറ്റേ നിര്‍ദേശം .

അതേസമയം, ഭീകരവാദം, കലാപം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീക അതിക്രമം തുടങ്ങിയ വൈകാരികമായ കേസുകളുടെ എഫ്‌.ഐ.ആര്‍. വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന്‌ ഇളവ്‌ നല്‍കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി ദുര്‍ബലമായ സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 72 മണിക്കൂറിനുള്ളില്‍ കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) സംസ്‌ഥാന പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യണമെന്നാണ്‌ ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്‌തമാക്കിയത്‌.supreme-court-india

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന്റെ പ്രഥമഘട്ടത്തില്‍, 48 മണിക്കൂറിനകം സംസ്‌ഥാനങ്ങള്‍ എഫ്‌.ഐ.ആര്‍. വെബ്‌സൈറ്റില്‍ അപ്‌ ലോഡ്‌ ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍, പിന്നീട്‌ ഇത്‌ 24 മണിക്കൂറായി നിജപ്പെടുത്തി. യൂത്ത്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണു നിര്‍ദേശം. തനിക്കെതിരായ കേസിന്റെ എഫ്‌.ഐ.ആര്‍. വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നു വാദിച്ച്‌ കുറ്റവാളിക്ക്‌ ആനുകൂല്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നു കോടതി വ്യക്‌തമാക്കി.

ജനുവരി 26 മുതല്‍ 24 മണിക്കൂറിനുള്ളില്‍ എഫ്‌.ഐ.ആര്‍. വെബ്‌സൈറ്റില്‍ അപ്‌ ലോഡ്‌ ചെയ്യണമെന്നു ഹിമാചല്‍ പ്രദേശ്‌ ഹൈക്കോടതി സംസ്‌ഥാന പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇതേ വിഷയത്തില്‍ 2010 ല്‍ ഡല്‍ഹി ഹൈക്കോടതി സിറ്റി പോലീസിന്‌ നല്‍കിയ നിര്‍ദ്ദേശവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. 2015 നവംബറില്‍ അലഹബാദ്‌ ഹൈക്കോടതിയും സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എഫ്‌.ഐ.ആര്‍. പൊതുപ്രമാണമാണെന്നും എന്നാല്‍ പൊതുജനത്തിന്‌ അതിന്റെ പകര്‍പ്പ്‌ ലഭിക്കുക എന്നത്‌ എളുപ്പമല്ലെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഈ സാഹചര്യത്തില്‍ എഫ്‌.ഐ. ആര്‍ വെബ്‌സൈറ്റ്‌ വഴി പരസ്യപ്പെടുത്തുന്നത്‌ ഒരു പൊതുതാല്‍പ്പര്യമാണെന്നും ഇത്‌ മൂലം പൊതുജനങ്ങള്‍ നേരിടുന്ന പലബുദ്ധിമുട്ടുകളും ഒഴിവാക്കാമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.ആദ്യം 48 മണിക്കൂറിനകം എഫ്‌ഐആര്‍ പരസ്യപ്പെടുത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച കോടതി അല്‍പ്പനേരത്തിനകം 24 മണിക്കൂറായി ചുരുക്കുകയായിരുന്നു.
ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ കേസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ 72 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്.

Top