ഓട്ടത്തിനിടെ രണ്ടേകാല്‍ കോടിയുടെ കാര്‍കത്തി; യുവതി തലനാരിഴയക്ക് രക്ഷപ്പെട്ടു

ഒാട്ടത്തിനിടിയില്‍ രണ്ടേകാല്‍ കോടിയുടെ കാര്‍ കത്തിയാലോ….? സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് കാറില്‍ കയറി വീട്ടിലേക്ക് വരുകയായിരുന്ന യുവതി ഓട്ടത്തിനിടെ കത്താന്‍ തുടങ്ങിയ കാറില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ടേകാല്‍ കോടി രൂപ വില വരുന്ന മാക് ലാറെന്‍ സൂപ്പര്‍കാറിനാണ് ലിന്‍കോളിനില്‍ വച്ച് ഓട്ടത്തിനിടയില്‍ തീപിടിച്ചത്. എന്നാല്‍ ഇറങ്ങിയോടിയ യുവതി ജീവന്‍ പരിഗണിക്കാതെ ഷോപ്പിങ് സാധനങ്ങള്‍ എടുക്കാന്‍ തിരിച്ച് വന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ സജീവമായി രംഗത്തെത്തിയിട്ടുമുണ്ട്. ലിന്‍കോളിനിലെ തിരക്കേറിയ റോഡിലുണ്ടായ ഈ തീപിടിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് മോട്ടോറിസ്റ്റുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വിലയേറി ആഡംബര സൂപ്പര്‍കാറുകളിലൊന്നാണ് കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇവിടെ കത്തിയിരിക്കുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.20ന് ഫയര്‍ ക്രൂസ് കുതിച്ചെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും തീ പൂര്‍ണമായം കാറിനെ വിഴുങ്ങിയതിനാല്‍ വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബെക്കി ഗാഗെന്‍ എന്ന 45കാരിയും ഭര്‍ത്താവായ ജോണ്‍ എന്ന 59കാരനും ഇവരുടെ മകനായ 10 വയസുകാരന്‍ ടോമുമായിരുന്നു തീപിടിത്തമുണ്ടായ കാറില്‍ സഞ്ചരിച്ചിരുന്നത്. തങ്ങള്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ അടുത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നുവെന്നും തുടര്‍ന്ന് വാഹനത്തിന് ചുറ്റും നോക്കിയപ്പോള്‍ കാറിന്റെ ഒരു കോണില്‍ നിന്നും തീ കത്തിപ്പടരുന്നുണ്ടായിരുന്നുവെന്നും അവര്‍ ഞെട്ടലോടെ വെളിപ്പെടുത്തുന്നു. എന്നാല്‍ തീ കത്തിപ്പടരുന്നതിന് മുമ്പ് സ്ത്രീ ഇതിലെ ഷോപ്പിങ് സാധനങ്ങള്‍ എടുത്ത് മാറ്റാന്‍ ശ്രമിച്ചത് ഒരേ സമയം ഞെട്ടലും ചിരിയുമുണ്ടാക്കിയെന്നാണ് നിരവധി ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിട്ടുണ്ടെന്നും അതിനാല്‍ ഏത് സമയവും പൊട്ടിത്തെറിക്കാമെന്നും സ്ത്രീ ചുറ്റും കൂടിയവരോട് വിളിച്ച് പറയുകയും ചെയ്തിരുന്നു.

സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഡോര്‍കാസ്റ്ററിലുള്ള വീട്ടമ്മ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അവരും കുടുംബവും ഇതിലൂടെ കടന്ന് പോകുമ്പോള്‍ തീപിടിത്തം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ റോഡ് 30 മിനുറ്റോളം അടച്ചിടുകയും ചെയ്തിരുന്നു. അപകടത്തിന്റെ ഫോട്ടോ എടുക്കന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഫോട്ടോയെടുത്തതെന്നും എന്നാല്‍ ആളുകള്‍ ഈ റോഡില്‍ നിന്നും അകന്ന് പോകാന്‍ ഇത് ഉപകരിക്കുമെന്ന് തോന്നിയതിനാല്‍ ഫോട്ടോയെടുക്കുകയായിരുന്നുവെന്നും അവര്‍ ന്യായീകരിക്കുന്നു.

Top