ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ രാംബാന്‍ ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ മരിച്ചു. ബേ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനിലെ ടണല്‍ നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്‌ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ചാന്ദര്‍കോട്ട് ഭാഗത്തായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികള്‍ താമസിച്ചിരുന്ന താത്‌ക്കാലിക ടെന്റിനാണ് തീപിടിച്ചത്.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ 11 കിലോമീറ്റര്‍ നീളമുള്ള നഷ്രി ടണലിന്റെ നിര്‍മാണം ബേ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ടണല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന താല്‍ക്കാലിക ടെന്റിലാണ് തീപടര്‍ന്ന് പിടിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്‌തു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.