പെരിന്തല്‍മണ്ണ: ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ രാവിലെ 10.20 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.
വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കറുത്ത പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പടര്‍ത്തി. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രോഗികളുള്‍പ്പെടെയുള്ളവര്‍ പുറത്തേക്കിറങ്ങി. ഒന്നര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക