ഷാര്‍ജയില്‍ വന്‍ തീപിടുത്തം

ഷാര്‍ജയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. പ്രദേശിക സമയം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ കെട്ടിടത്തിന്‍റെ 18 നിലകളും കത്തി നശിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സാണ് കെട്ടിടത്തിലെ തീയണച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ അല്‍സ നഹ്ദയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും തീപടരുകയായിരുന്നു. തീപിടുത്തത്തില്‍ കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ 2015ലുണ്ടായ തീപിടുത്തത്തില്‍ ഷാര്‍ജയിലെ 86 നില കെട്ടിടമാണ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 676 അപ്പാര്‍ട്ട്മെന്‍റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് തകര്‍ന്നുവീണത്.

കെട്ടിടം കത്തുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. നിയന്ത്രണ വിധേയമായെന്ന് പോലീസ് വ്യക്തമാക്കി. അന്തരീക്ഷത്തില്‍ പുക നിറഞ്ഞതോടെ പ്രദേശത്തെ ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടിരുന്നു.

Top