മിഠായിത്തരുവ് തീപിടിത്തം അട്ടിമറിയെന്ന് ആരോപണം; കട കത്തിക്കുന്ന വീഡിയോ പ്രചരിക്കുന്നു; സംഭവം വിശദീകരിച്ച് കളക്ടര്‍ രംഗത്ത്

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തം അട്ടിമറിയാണെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. എല്ലാ വര്‍ഷവും മിഠായിത്തെരുവില്‍ ഉണ്ടാകുന്ന എല്ലാ തീപിടുത്തങ്ങള്‍ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇത്തവണ ഉണ്ടായ തീപിടുത്തം യാദൃശ്ചികമല്ല, കത്തിച്ചതാണ്.

കത്തിച്ചശേഷം ഒരാള്‍ കടയില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടയ്ക്ക് പിറകില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വര്‍ഷത്തിനുളളില്‍ ഇനിയും തീപിടുത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആറുതവണയോളം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതുവരെ ഒരു അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22നാണ് മിഠായിത്തെരുവില്‍ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുളള മോഡേണ്‍ എന്ന തുണിക്കടയില്‍ തീ പടര്‍ന്നത്. പിന്നീട് അടുത്തുളള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറു ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ കടകത്തിയതിന് ശേഷം ഒരാള്‍ കടയില്‍ നിന്നും ഇറങ്ങി ഓടുന്ന ഒരു വീഡിയോ വാട്ടസ്ആപ്പില്‍ പരക്കുന്നുണ്ട്. ഈ വീഡിയോ കണ്ടിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്ന് കളക്ടര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ അത് കടയുടെ മാനേജര്‍ തന്നെയാണെന്നും തീയണയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പ്രാണ രക്ഷാര്‍ത്ഥം അയാള്‍ ഓടിയതാണെന്നും വിശദീകരണമുണ്ട്.

Top