കാലിഫോർണിയ:
കാട്ടുതീയുടെ പശ്ചാത്തലത്തിൽ, തീ, വരൾച്ച, രോഗം പ്രായം എന്നിവ മൂലം ദുർബലമായ 10,000 മരങ്ങൾ നീക്കം ചെയ്യാൻ തീരുമാനം. തീ തടയുന്നതിൻ്റെയും അപകടം ഒഴിവാക്കുന്നതിൻ്റെയും ഭാഗമായാണ് നടപടി. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും വലിയ സ്വികോയ മരങ്ങൾ തേടി സന്ദർശകരെത്തുന്ന ഹൈവേ അടച്ചിടുന്നതിനും തീരുമാനമായി. അപകടകരമായ മരങ്ങൾ വീഴാൻ സാധ്യതയുണ്ടെന്നു കണ്ടതിനെ തുടർന്നാണ് ജനറൽ ഹൈവേ എന്നറിയപ്പെടുന്ന സ്റ്റേറ്റ് റൂട്ട് 180 അടച്ചിടാൻ തീരുമാനിച്ചത്. ഈ ഹൈവേയിലെ ഈ സെക്ഷനിൽ ആളുകളും കാറുകളും അമിതമായി എത്തുന്നുണ്ട്. ഇത് അടിയന്തിര, അഗ്നിശമന ക്രമീകരണങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് സെക്വോയ, കിംഗ്സ് കന്യൻ ദേശീയ പാർക്ക് അധികൃതർ പറഞ്ഞു.
138 ചതുരശ്ര മൈൽ (357 ചതുരശ്ര കിലോമീറ്റർ) വനം കത്തിച്ചതിന് ശേഷമാകും നടപടി. ഇതിന് ശേഷം 60% അടങ്ങുന്ന കെഎൻപി കോംപ്ലക്‌സിലെ തീപിടുത്തത്തെത്തുടർന്നാണ് ഹൈവേ അടച്ചത്. തീ അണച്ചതിനുശേഷം സന്ദർശകരെ തടഞ്ഞ അധികൃതർ മരങ്ങളും , ചില വ യുടെ ശാഖകളും വെട്ടിമാറ്റുകയും ചെയ്യുന്നുണ്ട്. നിലവിൽ പ്രദേശത്തുള്ള തണുത്ത കാലാവസ്ഥ തീപിടുത്തത്തിന് വേഗം അല്പം കുറച്ചിട്ടുണ്ട്. ഞായറാഴ്ചമുതൽ പ്രദേശത്ത് കനത്ത മഴ ഉണ്ടാകും എന്ന് പറഞ്ഞത് ആശ്വാസം ആയി മാറിയിട്ടുണ്ട്. പ്രദേശത്ത് സെപ്റ്റംബർ 9 നാണ് തീപിടുത്തം ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ ആവാതെ വന്നതോടെയാണ് അധികൃതർ മരങ്ങൾ വെട്ടി മാറ്റാൻ തീരുമാനിച്ചത്.