
തിരുവനന്തപുരം മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം തുടരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ആളപായമില്ല. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുകയാണ്.അഗ്നിശമനസ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു. എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല .
എല്ലാവരേയും മാറ്റിച്ചു. കൊല്ലത്തടക്കുമുള്ള വിഷ ശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആരോഗ്യ സേനയും സേവനത്തിനായി എത്തിയിട്ടുണ്ട്. കെട്ടിടത്തിലെ ഡീസല്‍ ടാങ്കിലേക്ക് തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്ത് വരുന്നു. പുക വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതായതിനാല്‍ പ്രദേശ വാസികളെ പരിസര പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവൃത്തനങ്ങളും കുറച്ചകലെ മാറി നിന്നാണ് നടത്തുന്നത്. വിഷ പുക ശ്വസിച്ച രണ്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.നാല്‍പതോളം ഫയര്‍ എന്‍ജിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്.