തിരുച്ചിറപ്പള്ളിയില്‍ പടക്കഫാക്ടറിയില്‍ സ്‌ഫോടനം;20 മരണം

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് തിരുച്ചിറപ്പള്ളിക്ക് സമീപം മുരുഗാപ്പെട്ട എന്ന സ്ഥലത്തെ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം ഉണ്ടായത്. അപകട സമയത്ത് 24 പേരാണ് സ്ഥലത്തുണ്ടായിരുന്നത്.

ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് 24 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത് ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം അപകടകാരണം വ്യക്തമല്ല. ആറ് ഫയര്‍ എഞ്ചിനും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top