മലപ്പുറം: വേങ്ങരയിലെ ജനപ്രതിനിധിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതോടെ മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേങ്ങരയില്‍ യുവനേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായമാണ് കൂടുതലായി ഉയര്‍ന്ന് വരുന്നത്. വേങ്ങരയില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയെ മത്സരിപ്പിക്കാന്‍ സാധ്യതയില്ല.
മജീദ് മത്സരിക്കാനില്ല കെപിഎ മജീദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെഎന്‍എ ഖാദര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പേരാണ് ആദ്യം മുതല്‍ക്കേ പറഞ്ഞ് കേട്ടിരുന്നത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതോടെ സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ചുമതലയേറുന്ന കെപിഎ മജീദ് മത്സരിക്കുന്നില്ലെന്ന നിലപാടിലാണ്. രണ്ടത്താണിയെ തഴഞ്ഞു വേങ്ങരയിലൊരു കണ്ണുള്ള അബ്ദുറഹിമാന്‍ രണ്ടത്താണിയെ ലീഗ് പക്ഷേ മത്സരിപ്പിക്കാന്‍ സാധ്യത കുറവാണ്.
ലീഗിന്റെ സിറ്റിംഗ് സീറ്റായ താനൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനോട് രണ്ടത്താണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. താനൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രണ്ടത്താണിക്കുള്ള നിര്‍ദേശം. യുവാക്കള്‍ വരട്ടെ തനിക്ക് പകരക്കാരനായി താനൂരില്‍ യുവാക്കളാരെങ്കിലും വരട്ടേയെന്നാണ് കുഞ്ഞാലിക്കുട്ടിയുടേയും താല്‍പര്യം. പാര്‍ട്ടിയിലേയും കെഎംസിസി പോലുള്ള പോഷകസംഘടനകളിലേയും സ്ഥാനാര്‍ത്ഥിത്വം സ്വപ്‌നം കാണുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത് തിരിച്ചടിയാകും.
യുവ നേതാക്കളില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഫിറോസിന്റെയും പിഎം സാദിഖലിയുടേയും പേരുകളാണ് യൂത്ത് ലീഗ് നിര്‍ദേശിച്ചിരിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശം ഉന്നയിക്കാതിരുന്ന യൂത്ത് ലീഗ് ഇത്തവണ ഉറപ്പിച്ചാണ്.