കണ്ണൂര്‍ :∙ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം .ഇത്തരം ഘട്ടത്തില്‍ അടിയന്തരമായി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എല്ലാവരും അറിഞ്ഞിരുന്നാല്‍ അപകടം ഒഴിവാക്കാനും ജീവന്‍ രക്ഷിക്കാനും കഴിയും
താഴെ ലക്ഷണങ്ങള്‍ ഒരാള്‍ കാണിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതായി മനസിലാക്കണം.
ഭക്ഷണം കഴിക്കുന്ന വ്യക്തി തൊണ്ടയ്ക്കു ചുറ്റും കൈ വച്ച് അസ്വസ്ഥത പ്രകടിപ്പിക്കുന്നു.സംസാരിക്കാന്‍ കഴിയുന്നില്ല.
ശ്വാസതടസം കാണിക്കുകയോ ശബ്ദത്തോടുകൂടി ശ്വസിക്കുകയോ ചെയ്യുന്നു.
അല്‍പ സമയത്തിനുള്ളില്‍ വ്യക്തി അബോധാവസ്ഥയിലേക്കു പോകുന്നു.
ഇത്തരം ഘട്ടത്തില്‍ ചെയ്യുന്ന പ്രഥമ ശുശ്രൂഷ താഴെ പറയുന്നവയാണ് (രോഗി അബോധാവസ്ഥയിലല്ലെങ്കില്‍)
ആളെ അല്‍പം മുന്നോട്ടു ചെരിച്ചു നിര്‍ത്തുക.
പ്രഥമ ശുശ്രൂഷ ചെയ്യുന്ന വ്യക്തി രോഗിയുടെ പുറകില്‍ നില്‍ക്കുകയും രണ്ടു കരങ്ങളും കോര്‍ത്ത് രോഗിയുടെ നെഞ്ചെല്ലിനു താഴെയായി മേല്‍വയറില്‍ വയ്ക്കുകയും ചെയ്യുക.
ഉടനെ തന്നെ അതിശക്തമായി മുകളിലോട്ടുള്ള ദിശയില്‍ അമര്‍ത്തുക.
ഇതു തുടരെ തുടരെ അഞ്ചു തവണ വരെ ആവര്‍ത്തിക്കാവുന്നതാണ്.
ഇതിനിടയില്‍ മിക്കവാറും രോഗി ചുമയ്ക്കുകയും ഭക്ഷണപദാര്‍ഥം പുറത്തു വരികയും ചെയ്യും.
രോഗി അബോധാവസ്ഥയിലാണെങ്കില്‍
രോഗിയെ തറയില്‍ കിടത്തുക.തടസ്സം തൊണ്ടയില്‍ കാണാവുന്ന സ്ഥലത്താണെങ്കില്‍ വിരല്‍ വച്ച് അതു നീക്കംചെയ്യാന്‍ ശ്രമിക്കുക.
കാര്‍ഡിയാക് മാസേജ് തുടങ്ങുക. ആദ്യമായി, നെഞ്ചിന്റെ അടിവശത്തു മുഷ്ടി ചുരുട്ടി ഇടിക്കുക.
അതിനു ശേഷം മിനിറ്റില്‍ ഏകദേശം 70 തവണ എന്ന കണക്കില്‍ മാസേജ് ചെയ്യുക.
നാലു തവണ മാസജ് ചെയ്യുമ്പോള്‍ ഒരു തവണ വായിലൂടെ ഊതി കൃത്രിമ ശ്വാസോച്ഛാസം കൊടുക്കുക.
എത്രയും വേഗം അടുത്ത ആശുപത്രിയില്‍ എത്തിക്കുക.
<പ്>രോഗി ഒരു വയസിനു താഴെയുള്ള കുഞ്ഞാണെങ്കില്‍ കുഞ്ഞിനെ നേരെ തല കീഴായി പിടിച്ചു പുറകില്‍ തട്ടിയാല്‍ തടസ്സം ഉണ്ടാക്കുന്ന വസ്തു പുറത്തു വരുന്നതാണ്.
കടപ്പാട്: ഡോ. ജോയ് ഡി. ചിരിയന്‍കണ്ടത്ത്