ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് ജമ്മു കശ്മീരിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഖനന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരിക്കുന്നത്. നോൺ ഫെറസ് മെറ്റലായ ലിഥിയം വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളുടെ പ്രധാന ഘടകം കൂടിയാണ് ലിഥിയം.
ജമ്മു കശ്മീർ, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ 11 സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിൽ നിന്നും പൊട്ടാഷ്, മലിബ്ഡിനം, ബേസ് മെറ്റൽസ് അടക്കമുള്ളവയുടെ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിലെ ജില്ലയിലെ സലാൽ ഹൈമാന പ്രദേശത്ത് 5.9 ദശലക്ഷം ടൺ ലിഥിയ ആദ്യമായി ഇന്ത്യയുടെ ജിയോളജിക്കൽ സർവേയിൽ കണ്ടെത്തിയെന്നായിരുന്നു ഖനന മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യൻ മൈൻസ് സെക്രട്ടറി വിവേക് ഭരധ്വാജ് വ്യക്തമാക്കി.