ഇരുപത്തിയൊന്നുകാരന്‍ പ്രസവിച്ചു; പെണ്‍കുഞ്ഞിന് അച്ഛനും അമ്മയും ഒരാള്‍…!

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി ഒരു യുവാവ് പ്രസവിച്ചു. 21 വയസുകാരനായ ഹെയ്ഡന്‍ ക്രോസാണ് കഴിഞ്ഞ മാസം 16ന് ഗ്ലസ്റ്റര്‍ഷെയറിലെ റോയല്‍ ഹോസ്പിറ്റലില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്ണായി ജനിച്ച ഹെയ്ഡന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഔദ്യോഗിക രേഖകള്‍ പ്രകാരം പുരുഷനാണ്. എന്നാല്‍ പൂര്‍ണമായി പുരുഷനായി മാറിയിട്ടില്ല. ഹെയ്ഡന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പുരുഷനായി മാറാന്‍ തീരുമാനമെടുത്തത്. അതിനായി ഹോര്‍മോണ്‍ ചികിത്സകളും ആരംഭിച്ചു. എന്നാല്‍ പൂര്‍ണമായും പുരുഷനായി മാറുന്നതിന് മുന്‍പ് പ്രസവിക്കണമെന്ന് തോന്നി.thmn

തന്റെ അണ്ഡം സൂക്ഷിച്ച് വച്ച് ഭാവിയില്‍ ഒരു വാടകഗര്‍ഭപാത്രം വഴി സ്വന്തം കുഞ്ഞിന് ജന്മം നല്‍കാമെന്നായിരുന്നു ഹെയ്ഡന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ഇതിന് വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ്, ഗര്‍ഭം ധരിക്കുന്നതിനായി ഒരു ബീജ ദാതാവിനെ ഫെയ്‌സ്ബുക്ക് വഴി ഹെയ്ഡന്‍ കണ്ടെത്തിയത്. പ്രവസത്തിലൂടെ കുഞ്ഞിന്റെ അമ്മയായി മാറിയ ഹെയ്ഡന്‍, ലിംഗമാറ്റ ശസ്ത്രക്രിയയുടെ അവശേഷിക്കുന്ന ചികിത്സകള്‍ കൂടി പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനായി മാറുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ഒരാളാവുകയാണ്. ഇയാള്‍ക്ക് ബീജം നല്‍കിയ ആളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ലോകത്ത് ഗര്‍ഭം ധരിച്ച ആദ്യ പുരുഷനെന്ന റെക്കോര്‍ഡ് അമേരിക്കയിലെ അരിയോണയിലുള്ള തോമസ് ബീറ്റിയുടെ പേരിലാണ്.

Top