യുഎസ് പോലീസ് സേനയില്‍ ആദ്യ സിക്ക് വനിതാ ഓഫീസര്‍: ടര്‍ബന്‍ ധരിച്ച വനിതയ്ക്ക് സ്വാഗതമേകി രാജ്യം

ന്യൂയോര്‍ക്ക്: പുതിയ രീതികള്‍ക്ക് തുടക്കം കുറിക്കുകയാണ് ന്യൂയോര്‍ക്ക് പൊലീസ് സേന. ഇതിന്റെ ഭാഗമായാണ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് (എന്‍ വൈ പി ഡി) യിലേക്ക് വനിതാ സിഖ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലെ ആദ്യ സിഖ് പൊലീസുകാരിയെ യു.എസ് നിയമിച്ചത്. ന്യൂയോര്‍ക്ക് സിറ്റി പോലീസ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ ഗുര്‍സോച്ച് കൗറിനെ ന്യൂയോര്‍ക്ക് പൊലീസ് സേനയില്‍ ഓക്‌സിലറി പോലീസ് ഓഫീസറായാണ് നിയമിച്ചത്.

നിയമ പാലന രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും,സിക്കിസത്തെപ്പറ്റി കൂടുതല്‍ വ്യപ്തിയേറിയ തിരിച്ചറിവുകള്‍ ആളുകള്‍ക്ക് നല്‍കാനും എന്ന ലക്ഷ്യത്തോടെയാണ് കൗര്‍ പോലീസ് സേനയില്‍ ചേര്‍ന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ന്യൂ യോര്‍ക്ക് പൊലീസ് സേനയിലേക്കെത്തുന്ന ടര്‍ബന്‍ ധരിച്ച ആദ്യ വനിതാ സിഖ് പൊലീസ് ഉദ്യോഗസ്ഥയെ ഞങ്ങള്‍ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. ഓക്‌സിലറി പോലീസ് ഉദ്യോഗസ്ഥയായി തിരഞ്ഞെടുക്കപെട്ട ഗുര്‍സോച്ച് കൗറും മറ്റുള്ളവരും ഞങ്ങളുടെ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഞങ്ങളത്തില്‍ അഭിമാനിക്കുന്നു. സുരക്ഷിതമായിരിക്കുക.’ സിഖ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

കൗറിന് പൊലീസ് സേനയിലേക്ക് സ്വാഗതം അറിയിച്ച് കൊണ്ട് അസോസിയേഷന്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.നിങ്ങളുടെ സേവനം മറ്റുള്ളവരെയും നിയമ നിര്‍വ്വഹണ മേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള പ്രചോദനം നല്‍കും. പോസ്റ്റില്‍ പറയുന്നു.നിയമ നിര്‍വഹണ വിഭാഗത്തിലെ ഓഫീസിര്‍മാരുടെ ഈ കൂട്ടായ്മ സിഖ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന രാജ്യത്തെ ആദ്യത്തെ സംഘടനയാണ്.

നഗര പരിപാലനത്തിന്റെയും ഹൗസിങ്ങിന്റെയും മന്ത്രിയായ ഹര്‍ദീപ് സിംഗ് പുരിയും കൗറിന്റെ നിയമനത്തില്‍ സന്തോഷം അറിയിച്ചു. സിഖിസത്തെപ്പറ്റി യു.എസ്സില്‍ കൂടുതല്‍ തിരിച്ചറിവ് നല്കാന്‍ കൗറിന് സാധിക്കും എന്നും പുരി അഭിപ്രായപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍.വൈ.പിഡിയില്‍ ടര്‍ബന്‍ ധരിച്ച ഒരു വനിതാ ഉദ്യോഗസ്ഥയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സിഖിസത്തെപ്പറ്റി യു.എസ്സില്‍ കൂടുതല്‍ അവബോധം നല്കാന്‍ ഇത് സഹായിക്കും എന്നാണ് എന്റെ പ്രതീക്ഷ. എനിക്കും കാനഡയിലെ മന്ത്രിയായ നവദീപ് സിങ്ങിനും നേരിടേണ്ടി വന്ന അവസ്ഥ ആര്‍കും ഇനിയുണ്ടാകാതെയിരിക്കട്ടെ. സിഖുകള്‍ ഒത്തൊരുമയുടെ ദൂതന്മാരാണ് പൂരി ട്വീറ്റ് ചെയ്തു.

Top