സ്പെയിനില്‍ അല്‍ബോറയ അല്‍മാ സേറാ എന്ന സ്ഥലത്ത് 1348- ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്, !!അസുഖം ബാധിച്ചു കിടപ്പിലായ മൂന്നു രോഗികള്‍ക്ക് ദിവ്യകാരുണ്യം നല്കുന്ന തിനായി ഒരു പുരോഹിതന്‍ അവരുടെ താമസ സ്ഥലത്തേക്കു പോയി. ഒരു കഴുതയുടെ പുറത്തായിരുന്നു പുരോഹിതന്‍ സഞ്ചരിച്ചത്.!!
നദി കടക്കുന്നതിനിടെ കഴുതയുടെ കാല്‍ വഴുതി പുരോഹിതന്‍ കയ്യിലിരുന്ന കാസയുമായി താഴെ വീണു. തിരുവോസ്തികള്‍ ജലപ്രവാഹത്തില്‍ ഒലിച്ചുപോയി.ഓസ്തി നഷ്ടപ്പെട്ടതിലുള്ള പശ്ചാത്താപവും വിഷമവും മൂലം പുരോഹിതന്‍ നദീതീരത്തിരുന്നു, !!ഒരു കൂട്ടം മീന്‍പിടുത്തക്കാരുടെ നിലവിളി കേട്ടു അദ്ദേഹം എഴുന്നേറ്റു ചെന്നപ്പോള്‍ കണ്ട ദൃശ്യം വെള്ളത്തില്‍ നഷ്ടപ്പെട്ട തിരുവോസ്തികളുമായി മൂന്നു മത്സ്വങ്ങള്‍ വെള്ളത്തിനു മീതെ ഉയര്‍ന്നു നില്ക്കുന്നു.
തിരുസഭ ഈ അത്ഭുതത്തെ ദിവ്യകാരുണ്യ അത്ഭുതമായി പ്രഖ്യാപിച്ചു .