കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ കോട്ടയം മെഡിക്കല്‍ കോളജില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്ക് മേധാവി ഡോ.ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ചിറ്റാര്‍ വയാറ്റുപുഴ വാലുപറമ്പില്‍ പൊടിമോ(50)നെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയക്ക് വിധേയനാക്കിയത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയക്ക് ശേഷം കാര്‍ഡിയോ തൊറാസിക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പൊടിമോന്റെ മാറ്റിവച്ച ഹൃദയം തുടിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷക മരണം സംഭവിച്ച് ഏറണാകുളം ലൂര്‍ദ്ദ് അശുപത്രിയില്‍ ചികില്‍സയിലായിരുന്ന അങ്കമാലി മഞ്ഞുമലയില്‍ വിനയകുമാറിന്റെ(48)ഹൃദയമാണ് പൊടിമോന്റെ ഹൃദയത്തില്‍ മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിചേര്‍ത്തത്. കാര്‍ഡിയോ തൊറാസിക്ക് മേധാവി ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഏട്ടംഗ സംഘത്തിന്റെ ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ ചരിത്ര ദൗദ്യം പൂര്‍ത്തികരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഈ ദൗത്യത്തിന് തൂടക്കും കൂറിച്ചത്. ലൂര്‍ദ്ദ് ആശുപത്രിയില്‍ കഴിയുന്ന വിനയകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്കിന് ലഭ്യമാകുമെന്ന് മൃതസഞ്ജിവനി കോഡിനേറ്റര്‍ ജിമ്മി ഡോ.ടി.കെ. ജയകുമാറിനെ അറിച്ചതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് തുടക്കമായത്.
ഹൃദയത്തിന്റെ ചലനം നഷ്ടമാകുന്ന സിക്മിക്ക് കാര്‍ഡിയോ മയോപതി സെവൈര്‍ മെട്രേയല്‍ റിഗ്‌ട്രേഷന്‍ ബാധിച്ച് ചികില്‍സിയിലിരിക്കെ കാര്‍ഡിയോ തൊറാസിക്ക് വാര്‍ഡില്‍ നിന്നും നാലു ദിവസം മുമ്പ്് വീട്ടിലേക്ക് പോയ പൊടിമോനെ ഡോ ടി കെ ജയകുമാര്‍ ശസ്ത്രക്രിയക്ക് തയാറായി മെഡിക്കല്‍ കോളജില്‍ എത്രയും പെട്ടന്ന് എത്തണമെന്ന് അറിയിച്ചു.
ഡോ.ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം വൈകുന്നേരം ആറരയോടെ ലൂര്‍ദ്ദിലേക്ക് പുറപ്പെട്ടു. 11.30ഓടെയാണ് വിനയകുമാറിന്റെ ശരീരത്തില്‍ നിന്നും ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രീയ ആരംഭിച്ചത്. പുലര്‍ച്ചെ മൂന്നു പത്തോടെയാണ് പൂര്‍ത്തിയാത്. ഒട്ടും വൈകാതെ വിനയകുമാറിന്റെ ഹൃദയവുമായി ആധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ ഡോക്ടര്‍മാരുടെ സംഘം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു. യാത്രതടസം ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ ക്രമീകരണവും പൊലിസും ഓരുക്കിയിരുന്നു.
ഹൃദയവുമായി ഡോക്ടമാര്‍ എത്തുന്ന എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പൊടിമോന്റെ ശസ്ത്രക്രീയ തുടങ്ങിരുന്നു. പുലര്‍ച്ചെ 4.27ന് വിനയകുമാറിന്റെ ഹൃദയവുമായി ആംബൂലന്‍സ് മെഡിക്കല്‍ കോളജില്‍ എത്തി. രാവിലെ ഏഴരയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തികരിച്ചത്. പൊടിമോനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊടിമോന്റെ ശരീരത്തില്‍ തുന്നിചേര്‍ത്ത ഹൃദയം തുടിച്ച് തുടങ്ങിയെന്ന് ഡോ.ടി കെ ജയകുമാര്‍ പറഞ്ഞു. ആറുദിവസം പൊടിമോന്‍ ഈ വിഭാഗത്തിലായിരിക്കും.
സ്വകാര്യ ആശുപത്രി 20ലക്ഷം രൂപവരെ ഈ ശസ്ത്രക്രിയക്ക് ഈടാക്കുമ്പോള്‍ കാരുണ്യ ചികില്‍സ ധനസഹായം മുഖേന ലഭിച്ച ഒന്നര ലക്ഷം രൂപയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയക്ക് ചിലവായത്. ആറുമാസം മുമ്പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള എല്ലാം ആധുനിക സംവിധാനങ്ങളും കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്കില്‍ ഒരുക്കുകയും ഇതിനുള്ള ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വളരെ പെട്ടന്ന് തന്നെ ചരിത്രനേട്ടമായി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചത്.
ഡോ.ടി കെ ജയകുമാറിനൊപ്പം കാര്‍ഡിയോ തൊറാസിക്കിലെ ഡോ.രതീഷ്,ഡോ.ഷാജി പാലങ്ങാടന്‍, ഡോ.അഷ്‌റഫ്,ഡോ.ദീപ,ഡോ.വിനീത.അനസ്‌ത്യേഷ്യ ഡോക്ടര്‍മാരായ എല്‍സമ്മ,സഞ്ജയ് തമ്പി,തോമസ് പി ജോര്‍ജ്,ജിയോ പോള്‍ തുടങ്ങിയവരാണ് ശസ്ത്രക്രീയക്ക് നിര്‍ണ്ണായക പങ്കാളികളായത്.പെര്‍ഫ്യൂഷണിസ്റ്റുകളായ രാജേഷ് മുള്ളംങ്കുഴി,സജി ബാഹൂലേയന്‍,മെല്‍ബിന്‍,ജീബിന്‍,രാഹൂല്‍ എന്നിവരും നേഴ്‌സമാരായ എല്‍സമ്മ,ഏലിയാമ്മ,ലളിതമ്മാള്‍,ബെറ്റി,അഖില,ജിനേഷ്,ബിന്ദു,ലിസി,പ്രീതി തുടങ്ങിയവരും ശസ്ത്രക്രീയയില്‍ പങ്കാളികളായി.പൊടിമോന്റെ ഭാര്യ ഓമന,ഇളയമകന്‍ അജില്‍,പൊടിമോന്റെ മൂത്ത സഹോദരന്‍ ക്യഷ്ണന്‍കുട്ടിയും ഇയാളുടെ മകന്‍ പ്രമോന്‍ എന്നിവരാണ് ആസ്പത്രിയിലുള്ളത്.അഖിലാണ് മറ്റൊരു മകന്‍.സാധാരണക്കാരായ ഈ കുടുംബം ചികില്‍സക്കുള്ള പണം ജനങ്ങളുടെ സഹായത്താലാണ് പലപ്പോഴും കണ്ടെത്തിയിരുന്നത്.ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരോടും മറ്റ് എല്ലാവരോടും നന്ദിയുണ്ടെന്ന് ഓമന നിറകണ്ണുകളോടെ പറഞ്ഞു.