സ്വന്തം ലേഖകൻ
ചെന്നൈ: ഭാര്യയുടെ കന്യകാത്വം 35 ലക്ഷം രൂപയ്ക്കു വിൽപനയക്കു വച്ച് ഭർത്താവ്. ഭാര്യയുമായുള്ള ആദ്യ ലൈംഗിക ബന്ധം മറ്റൊരാൾക്കു 35 ലക്ഷം രൂപയ്ക്കു വിറ്റാണ് ഭർത്താവ് ഭാര്യയുടെ കന്യകാത്വം വിൽപനചരക്കാക്കിയത്.
ഭർത്താവിന്റെ മദ്യപാനവും ദുർചെലവും ജീവിതം തകർത്തതിന്റെ അനുഭവസാക്ഷ്യം പങ്കുവച്ചാണ് ആഗ്ര സ്വദേശിയായ യുവതി രംഗത്ത് എത്തിയത്. വീട്ടുകാർ ആലോചിച്ച് വിവാഹം കഴിച്ച യുവാവ് തന്നെയാണ് അവളുടെ ജീവിതം നരകമാക്കിയത്. ബിരുദ പഠനം കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു. കുടുംബ സുഹൃത്ത് വഴിയാണ് അയാളുടെ ആലോചന വന്നത്. ബംഗളുരുവിൽ എഞ്ചിനീയറാണ് വരൻ. നിരവധി വിവാഹാലോചനകൾ വേണ്ടന്ന് വച്ചുവെങ്കിലും ഒടുവിൽ അയാളുടെ ആലോചനയ്ക്ക് സമ്മതിക്കേണ്ടി വന്നു. വിവാഹം തീരുമാനിച്ചതോടെ അയാളുമായി സ്‌കൈപ്പിൽ ചാറ്റിംഗ് ആരംഭിച്ചു. ഇരുവരും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചു. സ്‌കൈപ് ചാറ്റിന് പുറമെ ഫോണിലൂടെയും സംസാരിക്കുമായിരുന്നു. മണിക്കൂറുകൾ നീളുന്ന സ്‌കൈപ് ചാറ്റിനിടെ ഒരിക്കൽ അയാൾ ചോദിച്ചത് താൻ കന്യകയാണോ എന്നായിരുന്നു. വിവാഹം ഉറപ്പിച്ച ആളായതിനാൽ ചോദ്യത്തിൽ അസ്വാഭാവികതയൊന്നും തോന്നിയതുമില്ല. അങ്ങനെ വിവാഹ ദിവസമെത്തി. എന്നാൽ അയാളുടെ മുഖത്ത് അതിന്റേതായ സന്തോഷം ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് യുവതി ഭർത്താവിനൊപ്പം ബംഗളുരുവിലേക്ക് പോന്നു. ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ടും ഭർത്താവ് തന്നോട് കിടപ്പറയിൽ അടുക്കാൻ ശ്രമിക്കാത്തത് യുവതിയിൽ സംശയമുണർത്തി. കാരണം ചോദിച്ചപ്പോൾ അയാൾ എല്ലാം തുറന്ന് പറയാൻ തയ്യാറായി. വിവാഹത്തിന് മുൻപേ ഭാര്യയുടെ കന്യകാത്വം താൻ വിറ്റുവന്നാണ് അയാൾ വെളിപ്പെടുത്തിയത്.
35 ലക്ഷം രൂപയ്ക്ക് മുകളിൽ കടബാധ്യതയുള്ളയാളാണ് താൻ. അതിനാൽ കടക്കാർക്ക് ഭാര്യയുടെ കന്യകാത്വം രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റതായി അയാൾ വെളിപ്പെടുത്തി. അതിനാലാണ് വിവാഹം കഴിഞ്ഞിട്ടും അയാൾ എന്റെ ദേഹത്ത് സ്പർശിക്കാതിരുന്നത്‌യുവതി പറഞ്ഞു. മധുവിധു നാളുകളിൽ തന്നെ ഭർത്താവിന്റെ വെളിപ്പെടുത്തൽ കേട്ടത് തനിക്ക് തല മരവിക്കുന്നത് പോലുള്ള അനുഭവമാണ് സമ്മാനിച്ചതെന്ന് യുവതി പറഞ്ഞു.
ഒരു ദിവസം ഉണർന്നപ്പോൾ തന്റെ കിടക്കയിൽ ഭർത്താവല്ലാതെ മറ്റൊരാൾ ഇരിക്കുന്നു. നിസഹായയായ യുവതിക്ക് അലറിക്കരയാൻ മാത്രമേ സാധിച്ചുള്ളൂ. തന്റെ കരച്ചിൽ കേട്ട് ഭയന്ന ആ അപരിചിതൻ ഉടൻ ഇറങ്ങിപ്പോയി. പിന്നീട് മുറി തുറക്കാൻ പോലും യുവതി കൂട്ടാക്കിയില്ല. ഒടുവിൽ ചെന്നൈയിലുള്ള ബന്ധു വന്ന് യുവതിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ ബാധ്യതയായ വിവാഹബന്ധം ഉപേക്ഷിക്കുകയും ചെയ്തു. യഥാർത്ഥ വ്യക്തികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ തുറന്നെഴുതുന്ന അകാർബകർ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് യുവതി തന്റെ ദുരനുഭവം വിവരിച്ച് എഴുതിയത്.