തിരുവനന്തപുരത്തെ ദേശീയപാത കോടതിയില്‍ ജില്ലാപാതയായി; അടച്ചിട്ടിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി

തലസ്ഥാനത്ത് അടച്ചിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുതി നല്‍കി. ദേശീയ പാതയായി കരുതിയിരുന്ന കഴക്കൂട്ടം കന്യാകുമാരി റോഡ് ജില്ലാ പാതയാണെന്ന് അനുമാനിച്ചാണ് കോടതി ഉത്തരവിട്ടത്. റോഡിന് സമീപത്തുള്ള ബാറുകള്‍ക്കാണ് തുറക്കാനുള്ള അനുമതി ലഭിച്ചത്.

സേവിയേഴ്‌സ് ഹോട്ടല്‍, പാപ്പനംകോട് വൈറ്റ് ദാമര്‍, മൗര്യ രാജധാനി, നെയ്യാറ്റിന്‍കര എംവീസ് ടൂറിസ്റ്റ് ഹോം, ചാണക്യ എന്നിവര്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 24 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് പാതയോരത്തുള്ളത്. ഇതില്‍ കോടതിയെ സമീപിച്ച ഹോട്ടലുകള്‍ക്കാണ് അനുമതി ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോംബെയിലെ പനവേലില്‍നിന്ന് ആരംഭിച്ചു ഗോവയിലൂടെ കര്‍ണാടക വഴി കേരളത്തിലെത്തുന്നതാണ് എന്‍എച്ച് 66. കാസര്‍ഗോഡ്, എറണാകുളം, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കേശവദാസപുരം വഴി സെക്രട്ടേറിയറ്റിനു മുന്നിലൂടെ കളിയിക്കാവിള വഴി കന്യാകുമാരിയില്‍ പാത അവസാനിക്കും. എന്നാല്‍, കഴക്കൂട്ടത്തുനിന്ന് ടെക്‌നോപാര്‍ക്കിനു മുന്നിലൂടെയുള്ള കാരോട് ബൈപാസും കന്യാകുമാരിയിലേക്കാണ്. ദേശീയപാതകളായാണു രണ്ടിനെയും വിജ്ഞാപനം ചെയ്തിരിക്കുന്നത്. രണ്ടുദേശീയപാതകള്‍ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അനുകൂല വിധി.

ഒരു സ്ഥലത്തേക്കു രണ്ടു ദേശീയപാതകള്‍ പാടില്ലെന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഉത്തരവും അസോസിയേഷന്‍ കോടതിയില്‍ ഹാജരാക്കി. രണ്ടും ദേശീയപാതയാണെങ്കില്‍ കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ തമ്പാനൂര്‍ വഴി കന്യാകുമാരിയിലേക്ക് പോകുന്ന റോഡ് ജില്ലാപാതയായി വിജ്ഞാപനം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതാണു കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

അതേസമയം, ഈ പാതയോരത്ത് മാസ്‌കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെ മൂന്നു ഹോട്ടലുകളും എട്ടു ചില്ലറ വില്‍പ്പനശാലകളുമുണ്ടെങ്കില്‍ അവ തുറക്കുന്നതിന് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

കഴക്കൂട്ടത്തുനിന്നും സെക്രട്ടേറിയറ്റിനു മുന്നിലൂടെ കന്യാകുമാരി വഴിപോകുന്ന പാതയാണു ദേശീയപാതയെന്നു പിഡബ്ല്യുഡി ഡെപ്യൂട്ടി ചീഫ് എഞ്ചി. (നാഷണല്‍ ഹൈവേ) പറഞ്ഞു. പിഡബ്ല്യുഡിയോട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അടക്കം ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പിഡബ്ല്യുഡി വ്യക്തമാക്കുന്നു. പാതകളെ തരംതിരിച്ചു വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ തെറ്റു സംഭവിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ വാദം.

ദേശീയപാത സംബന്ധിച്ച തര്‍ക്കത്തില്‍ ബാറുടമകളുടെ വാദത്തെ എതിര്‍ക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം തൊടുപുഴയിലെ അഞ്ചു ബാറുകള്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു തുറന്നിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കാനാണ് സാധ്യത.

Top