തൃശൂരില്‍ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍;കഴുത്തറക്കപ്പെട്ട രീതിയില്‍ നാല് പേര്‍

തൃശൂര്‍: തൃശൂരില്‍ കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരിക്ക് സമീപം മഴുവഞ്ചേരിയില്‍ മുള്ളംകുഴിയില്‍ വീട്ടില്‍ ജോണി ജോസഫ്, ഭാര്യ റോമ, മക്കളായ ആഷ്‌ലി, ആന്‍സണ്‍, ആന്‍ മരിയ എന്നിവരാണ് മരിച്ചത്. ജോണി ജോസഫിനെ വിഷം ഉള്ളില്‍ ചെന്ന നിലയിലും മറ്റ് നാല് പേരെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടത്. ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഗൃഹനാഥനായ ജോണി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഭാര്യയുടെ അമ്മ ബേബിയെ ഇന്നലെ ബന്ധുവീട്ടിലാക്കിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും സംശയിക്കുന്നു.

ജോണി ഏറെ നാളായി കേച്ചേരിയില്‍ സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു. ഇന്നലെ കട തുറന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോളാണ് അടച്ച് കിടക്കുന്ന വീടിനുള്ളില്‍ നിന്ന് രക്തം ഒഴുകിയ അടയാളം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top