കുടുംബത്തിലെ അഞ്ചു പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു.പിന്നില്‍ മലയാളിയുമെന്നു പരാതി

isis
മുബൈ: മുംബൈയില്‍  ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി വിവരം. വ്യവസായിയായ അഷ്ഫാഖ്, ഇയാളുടെ ഭാര്യ, കുട്ടി, രണ്ടു ബന്ധുക്കള്‍ എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്.മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച മലയാളിയായ ഒരു സ്‌കൂള്‍ അധ്യാപകന്‍,നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്‍വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നു തന്റെ മകനെ ഐഎസില്‍ ചേര്‍ത്തുവെന്നാണു മജീദിന്റെ പരാതി.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യംവിട്ടെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാണിച്ചുള്ള അഷ്ഫാഖിന്റെ സന്ദേശം ഇയാളുടെ ഇളയസഹോദരന് കഴിഞ്ഞ ജൂണ്‍ അവസാനം ലഭിച്ചു. മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് സന്ദേശത്തിലൂടെ അഷ്ഫാഖ് സഹോദരനോട് ആവശ്യപ്പെട്ടിരുന്നു
സന്ദേശം ലഭിച്ചതിനു പിന്നാലെ അഷ്ഫഖിന്റെ പിതാവ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ മകന്‍ ഭീകരസംഘടനയില്‍ ചേരുന്നതിനു കാരണക്കാര്‍ ആണെന്നു ചൂണ്ടിക്കാട്ടി ആറു പേര്‍ക്കെതിരെയാണ് അഷ്ഫഖിന്റെ പിതാവ് പരാതി നല്‍കിയത്.
മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്‌വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നു തന്റെ മകനെ ഐഎസില്‍ ചേര്‍ത്തുവെന്നാണു മജീദ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ഐഎസില്‍ ചേര്‍ന്നുവെന്നതു ഞെട്ടിപ്പിക്കുന്നതാണ്. ഇതിനുപിന്നില്‍ ഹനീഫിനു പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം, അഷ്ഫാഖിനെ രാജ്യംവിടാന്‍ സഹായിച്ചത് ഹനീഫയാണെന്നതു സ്ഥിരീകരിക്കാനാവശ്യമായ തെളിവൊന്നും പോലീസിനു ഇതുവരെ ലഭിച്ചിട്ടില്ല
Top