ഇരിക്കുന്ന രീതിയനുസരിച്ച് ഒരാളെക്കുറിച്ച് പല കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്ന് പറയാം. പൊതുവെ താഴെക്കൊടുത്തിരിയ്ക്കുന്ന രീതികളില്‍ ഏതെങ്കിലുമാണ് മിക്കവാറും പേര്‍ ഇരിക്കാനായി തെരഞ്ഞെടുക്കാറും.ഓരോരുത്തരുടെ വ്യക്തിത്വം അവരുടെ പെരുമാറ്റത്തില്‍ നിന്നും രീതികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും. ഒരാളെക്കുറിച്ചു മറ്റൊരാള്‍ക്ക് മനസിലാക്കാനുള്ള പ്രധാന വഴിയാണ് ബോഡിലാംഗ്വേജ്. ഈ ഇരിക്കുന്ന രീതികളാണ് പൊതുവെ ആളുകള്‍ തെരഞ്ഞെടുക്കാറ്. നിങ്ങള്‍ അല്ലെങ്കില്‍ മറ്റുള്ളവരെ കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇതില്‍ ഏതു രീതിയിലാണ് ഇരിയ്ക്കുന്നതെന്നു കണ്ടു പിടിയ്ക്കൂ.
ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ ഉത്തരവാദിത്വമില്ലാത്തവരാണെന്നു പറയം. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രകൃതമുള്ളവര്‍. ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളുടെ ചുമലില്‍ വച്ചു തലയൂരുന്നവര്‍. എന്നാല്‍ ഇവര്‍ ആകര്‍ഷകത്വമുള്ളവരും സര്‍ഗ ശേഷിയുള്ളവരും നേര്‍വഴിക്കാരുമായിരിയ്ക്കും.
ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ സുഖലോലുപരായിരിയ്ക്കും. മനസു പലയിടത്തായി സഞ്ചരിയ്ക്കുന്നവര്‍.ഇതുകൊണ്ടുതന്നെ ഒരു കാര്യത്തിലും ഏകാഗ്രത ലഭിയ്ക്കാത്തവര്‍.ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ വളരെ അച്ചടക്കമുള്ളവരാകും. റിസര്‍വ്ഡ് ടൈപ്പായ ഇവര്‍ സമയനിഷ്ഠ പാലിയ്ക്കുന്നവരുമാകും. അന്തര്‍മുഖരായ ഇവര്‍ നല്ല പെരുമാറ്റവും അച്ചടക്കവുമില്ലാത്തവരെ ഇഷ്ടപ്പെടുകയുമില്ല.ഈ രീതിയില്‍ ഇരിയ്ക്കുന്നവര്‍ അല്‍പം കാര്‍ക്കശ്യസ്വഭാവമുള്ളവരാകും. തീരുമാനങ്ങളില്‍ ഉറച്ചു സഞ്ചരിയ്ക്കുന്നവര്‍. തിടുക്കം കാട്ടാതെ എല്ലാ കാര്യങ്ങള്‍ക്കും ഒരു സമയം വരുമെന്നു കരുതുന്നവര്‍.