ന്യുഡൽഹി: ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും.രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് വൈകീട്ട് 3.30 നാണ് ഇക്കാര്യം വ്യക്തമാക്കുന്ന വാര്‍ത്താ സമ്മേളനം നടക്കുക.
കൊവിഡ് , ഒമിക്രോണ്‍ രോഗബാധ രാജ്യത്ത് ഉയരുന്ന സാഹചര്യത്തില്‍ ആണ് രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിലപാട് എടുത്തിരുന്നു.
അതിനിടെ, രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന തെരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ ബിജെപിയുെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. യുപിക്കും പഞ്ചാബിനും പുറമെ ഉത്തരാഖണ്ഡിലും ഇതനുസരിച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് യുപിയില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്.ഗോവയിലേക്ക് വരുമ്പോള്‍ ബിജെപിയെ അടിയറവ് പറയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും എഎപിയും എത്തുന്നു എന്ന നിലയിലും നിയമ സഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നുണ്ട്.