ന്യുഡൽഹി :അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം.കോൺഗ്രസ് തകർന്നില്ലാതായി .2024 ലും ബിജെപി ഭരണം തുടരും എന്നാണു എക്സിറ്റ് പോൾ വിലയിരുത്തലുകൾ പുറത്ത് വരുന്നത് .എക്സിറ്റ് പോൾ ഫലം ബിജെപിക്ക് അനുകൂലമാണ് .ഏക ഭരണം ഉള്ള പഞ്ചാബിലും കോൺഗ്രസ് തകർന്നടിയുന്ന കാഴ്ച്ചയാണ് വരുന്നത് .
പഞ്ചാബ് ആം ആദ്മി പിടിക്കും .നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ പറയുന്നത്.
മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം. പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും. കോൺഗ്രസ് ഇനി ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിൽ ഉണ്ടാവില്ല .ദയനീയ പരാജയം ആയിരിക്കും കോൺഗ്രസ് നേരിടുന്നത് .ഇതോടെ കോൺഗ്രസിൽ വലിയ കലാപം തന്നെ ഉയരും എന്നതിൽ സംശയമില്ല .