തൊടുപുഴ: എന്നാലും അച്ചോ ഇത്രയും വേണമായിരുന്നോ എന്നാണ് ഈ പള്ളിവികാരിയോട് ആരാധകര്‍ പോലും ചോദിക്കുന്നത്. ചെറുപ്പക്കാര് പിളേളരുടെ അടിപൊളി ഡാന്‍സിനൊപ്പം പള്ളീലച്ചനും അടിപൊളി വേഷത്തിലെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗം. അച്ചന്റെ ഡാന്‍സ് ഇതിനകം വൈറലായി കഴിഞ്ഞു.
പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രൂപ്പ് ഡാന്‍സിലാണ് പള്ളി വികാരി ഷാജി പാപ്പനായി കസറിയ വിഡിയോ ആണ് ഹിറ്റായത്. മാറിക സെന്റ് ആന്റണീസ് പള്ളിയിലാണ് അച്ചന്‍ യുവതീയുവാക്കള്‍ക്കൊപ്പം തകര്‍ത്താടിയത്. കറുത്ത ഗ്ലാസും കറുത്ത ഷര്‍ട്ടും ചുവപ്പ് മുണ്ടും ധരിച്ച് അടിച്ചു പൊളിച്ചു. പാപ്പന്റെ ഗെറ്റപ്പില്‍ എത്തിയ ഫാദര്‍ വിന്‍സണ്‍ കുരുട്ടുപറമ്പില്‍ വിശ്വാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
2017 ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി. ഫല്‍ഷ് മോബിന് പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും അച്ചന്‍ തന്നെ നേരിട്ട് പങ്കെടുക്കാന്‍ എത്തുമെന്ന് ആരും കരുതിയില്ല. നൂറോളം യുവതീയുവാക്കള്‍ അണിനിരന്ന ഫല്‍ഷ് മോബിന് അച്ചന്‍ തന്നെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കി. ആഘോഷത്തിന്റെ ഭാഗമായി ശതാബ്ദി സ്മാരകവും ഇന്‍ഡോര്‍ സ്‌റ്റേഡിയുവും നിര്‍മ്മിക്കും.
വഴിത്തല മാറിക റൂട്ടില്‍ 100 തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ഇടവക തീരുമാനിച്ചു. ദേശവാസികളായ 100 രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്കു സഹായം നല്‍കാനും പതാംഗങ്ങള്‍ക്കു പ്രസംഗം, വ്യക്തിത്വവികാസം എന്നിവയില്‍ പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രവാസി കൂട്ടായ്മ, സമര്‍പ്പിത കൂട്ടായ്മ, പഠനശിബിരങ്ങള്‍, ചരിത്രസെമിനാറുകള്‍, മെഡിക്കല്‍ ക്യാംപുകള്‍ , രൂപതാതല ക്രിക്കറ്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ എന്നിവയും സംഘടിപ്പിക്കും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും ആത്മീയ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണു ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്ന് മാറിക സഭാ ഭാരവാഹികള്‍ അറിയിച്ചു.