ശനിയാഴ്ച ദുബായില്‍ നിന്നും ബ്രിട്ടനെ ലക്ഷ്യം വച്ചെത്തിയ എമിറേറ്റ്‌സ് വിമാനത്തിലുള്ളവര്‍ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയിലായിരുന്നു. നിരവധി മലയാളികളടക്കമുള്ള യാത്രക്കാരെയും വഹിച്ചെത്തിയ എയര്‍ബസ് എ380800 വിമാനം കടുത്ത കൊടുങ്കാറ്റു കാരണം ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തില്‍ മൂന്നു തവണ പരാജയപ്പെട്ടതിനെ തുടര്‍ന്നാണു യാത്രക്കാര്‍ അന്ധാളിപ്പിലായത്. തുടര്‍ന്നു നാലാമത്തെ ശ്രമമെന്ന നിലയില്‍ വിമാനം ഹീത്രോവിലേക്ക് തിരിച്ച് വിടുകയും അവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ പിന്നീടു മണിക്കൂറുകള്‍ക്കു ശേഷം വിമാനം മാഞ്ചസ്റ്ററില്‍ വിജയകരമായി ലാന്‍ഡു ചെയ്യുകയുമുണ്ടായി. കാറ്റി കൊടുങ്കാറ്റാണു വിമാനത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മാഞ്ചസ്റ്ററില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിമാനം നിരവധി തവണ അപകടകരമായ രീതിയില്‍ കറങ്ങിത്തിരിയുന്നതിന്റെ ഫൂട്ടേജ് ഫ്‌ലൈറ്റ്‌ട്രേഡര്‍ 24.കോമിലൂടെ പുറത്തു വന്നിട്ടുണ്ട്. തുടര്‍ന്നാണ് വിമാനം ലണ്ടന്‍ ഹീത്രോവിലേക്ക് തിരിച്ചു വിട്ടത്.
ഹീത്രോവിലെത്തിയ വിമാനത്തിലെ യാത്രക്കാര്‍ അവിടെ രണ്ടു മണിക്കൂറോളം കാത്തിരുന്നതിനു ശേഷമാണു വിമാനം വീണ്ടും മാഞ്ചസ്റ്ററിലേക്കു യാത്ര തിരിച്ചു വിജയകരമായി ലാന്‍ഡ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. തല്‍ഫലമായി ദുബായില്‍ നിന്നുള്ള ഇകെ19 നാലു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 11.07നാണ് ഇവിടെ ഇറങ്ങിയത്. ഇത്തരം പ്രതിസന്ധികളിലൂടെ വിമാനം കടന്നു പോയപ്പോള്‍ തങ്ങള്‍ പരിഭ്രാന്തിയിലായിരുന്നുവെന്നാണു ചില യാത്രക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഹീത്രോവിലെത്തിയ വിമാനം ഇന്ധനം നിറച്ചതിനു ശേഷമാണി വീണ്ടും മാഞ്ചസ്റ്ററിലേക്കു യാത്ര തിരിച്ചത്. 1300 അടി ഉയരത്തില്‍ നിന്നു താഴോട്ടി പറന്നായിരുന്നു വിമാനം ആദ്യം മാഞ്ചസ്റ്ററില്‍ ലാന്‍ഡി ചെയ്യാന്‍ ശ്രമിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമം നടത്തിയത് 1100 അടി ഉയരത്തില്‍ നിന്നു താഴേയ്ക്കു പറന്നായിരുന്നു.