തലനാരിഴയ്ക്ക് വന്‍ വിമാന ദുരന്തം ഒഴിവായി

കൂട്ടിയിടിക്കാൻ വെറും 45 സെക്കൻ്റ് ശേഷിക്കെ വൻ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിലാണ് വന്‍ അപകടം ഒഴിവായത്. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സംഭവത്തിൻ്റെ വിവരങ്ങൾ പുറത്തു വിട്ടത്. ഗുവാഹത്തിയില്‍ നിന്നു ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും പോകുന്ന വിമാനങ്ങൾ ബുധനാഴ് വൈകിട്ട് 5.10നാണ് അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ എത്തിയത്. ബംഗ്ലാദേശ് വ്യോമമേഖലയില്‍ ആയിരുന്ന കൊല്‍ക്കത്ത വിമാനം 36,000 അടി ഉയരത്തിലും ചെന്നൈ വിമാനം ഇന്ത്യന്‍ വ്യോമമേഖലയില്‍ 35,000 അടി ഉയരത്തിലുമായിരുന്നു.

ബംഗ്ലാദേശ് എടിസി കൊല്‍ക്കത്ത വിമാനത്തോട് 35,000 അടിയിലേയ്ക്ക് താഴാന്‍ ആവശ്യപ്പെട്ടതോടെ ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തി. ഉടന്‍ തന്നെ കൊല്‍ക്കത്ത എടിസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതിനെ തുടർന്ന് ചെന്നൈ വിമാനത്തിന് വലത്തോട്ട് താഴ്ന്നു പറക്കാൻ നിര്‍ദേശം നല്‍കുകയായിരുന്നു. അതോടെയാണ് വന്‍ അപകടം വഴിമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top