ആഭ്യന്തര വിമാനയാത്രയിൽ ലഗേജിന്റെ ഭാരം 15 കിലോയിൽ കൂടുതലായാൽ പോക്കറ്റ് കാലിയാകും.
15 കിലോ മുതൽ 20 വരെ അധികം ഭാരം വരുന്ന ലഗേജുകൾക്ക് 100 രൂപ ഇടാക്കുമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി.
ഇതോടെ വിമാന കമ്പനികൾക്ക് മുൻപ് ഏർപ്പെടുത്തിയിരുന്ന( 15 കിലോക്ക് മുകളിൽ) ചാർജ് പുനഃ സ്ഥാപിക്കേണ്ടി വരും.
15 മുതൽ 20 കിലോ വരെ അധികം വരുന്ന ലഗോജിന് 350 രൂപ ഈടാക്കുന്നതിനെതിരെ യാത്രരക്കാർ വ്യാപക പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഇതിനെ തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൂറു രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കരുതെന്ന ഉത്തരവ് ഇറക്കിയത്.
ലഗോജുകൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഡിജിസിഎക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.കൂടാതെ 20 കിലോയ്ക്ക് അപ്പുറമായാൽ എത്ര തുകയും ഈടാക്കുകയും ചെയ്യാം.