റ​ഷ്യ​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; 71 പേ​ർ മ​രി​ച്ച​താ​യി റിപ്പോർട്ട്!..ആകാശത്ത് ‘തീഗോളം’ കണ്ടു

മോസ്കോ: റഷ്യയിൽ യാത്രാവിമാനം തകർന്നുവീണ് 71 പേർ മരിച്ചതായി റിപ്പോർട്ട്. മോസ്കോയിലെ ദൊമോദെദേവോ വിമാനത്താവളത്തിൽനിന്നു പറയുന്നയർന്ന ഉടൻ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമാവുകയും തൊട്ടടുത്ത ഗ്രാമത്തിൽ തകർന്നു വീഴുകയുമായിരുന്നെന്നാണു റിപ്പോർട്ട്. ഇത് സംബന്ധിച്ച സർക്കാരിന്‍റെ ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

ആഭ്യന്തര സർവീസ് നടത്തുന്ന സരാറ്റോവ് എയർലൈൻസിന്‍റെ വിമാനമാണ് തകർന്നുവീണത്. 65 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഓർസ്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
വിമാനം തകർന്നുവീണതെന്നു സംശയിക്കുന്ന അർഗുനോവോയിൽ പരിശോധന തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മോസ്കോയ്ക്ക് 50 മൈൽ തെക്കുകിഴക്കാണ് അർഗുനോവോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, രാജ്യത്തെ തപാൽ സേവനമായ റഷ്യൻ പോസ്റ്റിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്. വിമാനം തകർന്നു കിടക്കുന്നയിടത്ത് റഷ്യൻ പോസ്റ്റിന്റെ അവശിഷ്ടങ്ങൾ കണ്ടതായും ചില മാധ്യമങ്ങൾ ട്വിറ്ററിൽ വ്യക്തമാക്കി.മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനും ബുദ്ധിമുട്ടാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയർന്ന വിമാനമാണു തകർന്നു വീണത്. പറന്നുയർന്ന് അഞ്ചു മിനിറ്റിനു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ– 148 വിമാനമാണു തകർന്നു വീണത്. ഉക്രേനിയൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ.

മോസ്കോയിൽ നിന്ന് ഓസ്കിലേക്ക് 1448 കിലോമീറ്ററാണു ദൂരം. രണ്ടു മണിക്കൂർ 11 മിനിറ്റു സമയം കൊണ്ടാണ് വിമാനം എത്തേണ്ടത്. എന്നാൽ ദോമജിയദവ വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവയ്‌ലൻസ്– ബ്രോഡ്കാസ്റ്റ് (എഡിഎസ്–ബി) സിഗ്നലുകൾ നഷ്ടപ്പെടുകയായിരുന്നു.

Top