ലാന്‍ഡിങ്ങിനിടെ ചക്രം പൊട്ടിത്തെറിച്ച വിമാനത്തിനുള്ളില്‍ നടി റോജയും,തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

കൊച്ചി:നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ നടി റോജ സഞ്ചരിഞ്ച വിമാനം അപകടത്തില്‍പ്പെട്ടു. ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു.ആളപായം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരുള്‍പ്പെടെ 77 യാത്രക്കാര്‍ അടങ്ങിയ വാമാനം തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

Top