പ്രവാസി മലയാളികള്‍ക്ക് മാത്രമായി വിമാന ടിക്കറ്റില്‍ ഇളവ്

ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ടിക്കറ്റ് ലഭിക്കുക. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡുള്ള വിദേശ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുതാണ് പദ്ധതി. നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 വയസില്‍ താഴെ പ്രായമുള്ള മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. നോര്‍ക്ക റൂട്ട്സിന്റെയും ഒമാന്‍ എയറിന്റെയും വെബ്‌സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിക്കറ്റ് എടുക്കുമ്പോള്‍ NORK2018 എന്ന കോഡ് നല്‍കണം. ഇപ്പോള്‍ നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭിക്കുതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് കോള്‍ സെന്ററില്‍ നിന്ന് ലഭിക്കും. ഫോണ്‍: 1800 425 3939, 0471 233 33 39

Top