ഗള്‍ഫ് യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി യുഎഇ വിമാനകമ്പനി എത്തിഹാദ് എയര്‍വേയ്സ്. ഫ്ലൈ നൗ ആന്‍ഡ് പേ ലേറ്റര്‍ എന്ന പേരിലാണ് എത്തിഹാദിന്‍റെ പുതിയ ഓഫര്‍. ടിക്കറ്റിന്‍റെ തുക ഓണ്‍ലൈന്‍ വഴി പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റുകളായി അടയ്ക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്നതാണ് എത്തിഹാദിന്‍റെ ഓഫര്‍. പുതിയ പദ്ധതി പ്രകാരം കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു രൂപ പോലും നല്‍കാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഗള്‍ഫ് രാജ്യത്തുനിന്ന് ആദ്യമാണ് ഇത്തരത്തിലൊരു ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്‍റ് പദ്ധതിയുമായി രംഗത്തെത്തുന്നത്. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്‍റ് ദാതാക്കളായ പേഫോര്‍ട്ടുമായി സഹകരിച്ചാണ് എത്തിഹാദ് പദ്ധതി നടപ്പിലാക്കുന്നത്. ഫ്ലൈ നൗ ആന്‍ഡ് പേ ലേറ്റര്‍ ഓഫറില്‍ യാത്ര ചെയ്തവര്‍ 60 മാസത്തിനുള്ളിലാണ് പ്രസ്തുക തുക പ്രതിമാസ ഗഡുക്കളായി അടച്ചുതീര്‍ക്കേണ്ടത്. പാവപ്പെട്ടവരും സാമ്പത്തിക ശേഷി കുറഞ്ഞവരുമായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നതിന് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് എത്തിഹാദ് വ്യക്തമാക്കി. എത്തിഹാദിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പേ ബൈ ഇന്‍സ്റ്റാള്‍മെന്‍റ് ക്ലിക്ക് ചെയ്തും ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുത്തോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. തിരിച്ചടവിനുള്ള കാലാവധിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. 17 ബാങ്കുകളാണ് എത്തിഹാദിന്‍റെ ഫ്ലൈ നൗ ആന്‍ഡ് പേ ലേറ്റര്‍ പദ്ധതിയുമായി സഹകരിക്കുന്നത്. എന്നീല്‍ യുഎഇ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഥിരതാമസമായിക്കിയവര്‍ക്കാണ് എത്തിഹാദിന്‍റെ ഓഫര്‍ ഇപ്പോള്‍ ലഭിക്കുന്നത്.
ഫ്ലൈ നൗ ആന്‍ഡ് പേ ലേറ്റര്‍ ഓഫറുമായി എത്തിഹാദ് എയര്‍വേയ്സ്; പ്രവാസികള്‍ക്ക് കോളടിച്ചു
Tags: flight ticket offer