ഫ്ളിപ്കാര്‍ട്ടിനു പണിപാളി; ഫ്ളിപ്കാര്‍ട്ട് വഴി ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; യുവാവിന് കിട്ടിയത് സോപ്പും വാഷിങ് പൗഡറും

പൂനെ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ളിപ്കാര്‍ട്ടിനു പണിപാളി. ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്കു കിട്ടിയത് സോപ്പും വാഷിങ് പൗഡറും. 14,900 രൂപ വിലയുള്ള സാംസങ് ഫോണാണ് മുംബൈ സ്വദേശിയായ വായ്ബാബ് വസന്ത് കാംബ്ലേ ഓഡര്‍ ചെയ്തത്. എന്നാല്‍ സാധനം ഡെലിവറി ചെയ്ത ശേഷം തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിയത്. മൊബൈലിനു പകരം സോപ്പും വാഷിങ് പൗഡറും. ഉടന്‍ തന്നെ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും ഫ്‌ളിപ്കാര്‍ട്ടിന്റെ ഡെലിവറി ബോയ് അവിടെ നിന്നും പോയിരുന്നു.

ഫ്ലിപ്കാര്‍ട്ട് വഴി രണ്ടു ഫോണുകളാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഫോണുകല്‍ എത്തിയപ്പോള്‍ തല്‍കാലം ഒന്നുമതിയെന്നും പിന്നീട് ഒന്നുകൂടി വാങ്ങാമെന്നു പറഞ്ഞു 14900 രൂപ നല്‍കി ഒരു ഫോണ്‍ വാങ്ങുകയായിരുന്നു. അബദ്ധം മനസിലാക്കിയ വസന്ത് ഉടനെ ഫ്ളിപ്കാര്‍ട്ടില്‍ വിളിച്ചു പരാതി പറഞ്ഞിരുന്നു. എന്നാല്‍ അല്‍പ്പ സമയം കഴിഞ്ഞു തിരിച്ചു വിളിക്കാമെന്നായിരുന്നു മറുപടി. പക്ഷെ അവര്‍ പിന്നീട് തിരിച്ചു വിളിക്കുകയോ വിളിച്ച ഫോണ്‍ അറ്റന്റ് ചെയ്തതുമില്ല. ഫ്ലിപ്കാര്‍ട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഫോണ്‍ എത്തിച്ച ഇകാര്‍ട്ടിനെതിരെയും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top