ഫ്ലിപ്കാർട്ടില്‍ പാര്‍സല്‍ തരം തിരിക്കാന്‍ ഇനി റോബോട്ടുകള്‍. ഫ്ലിപ്കാർട്ടിന്റെ ബംഗളൂരു കേന്ദ്രത്തില്‍ 100 റോബോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്.മനുഷ്യര്‍ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ജോലി കുറഞ്ഞ സമയത്തില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കുമെന്ന് ഈ റോബോട്ടുകള്‍ ഇതിനകം തെളിയിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 5000 പാര്‍സലുകളാണ് എഐപവേര്‍ഡ് റോബോട്ടുകള്‍ സോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തി 450 പാര്‍സലുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണിത്. ഇന്ത്യയില്‍ ആദ്യമായി റോബോട്ട് അധിഷ്ഠിത സോര്‍ട്ടേഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നത് ഫ്ലിപ്കാർട്ടാണ്. ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് എന്നാണിവ അറിയപ്പെടുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എട്ടു മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇവക്ക് കഴിയും. സ്വയം ചാര്‍ജ് ചെയ്യാന്‍ കഴിവുള്ളവയാണ് ഈ റോബോട്ടുകള്‍. പരസ്പരം ആശയവിനിമയം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. ജോലി പങ്കുവെയ്ക്കുന്നതിനെ കുറിച്ചും കൂട്ടിമുട്ടല്‍ ഒഴിവാക്കുന്നതിനും മറ്റുമാണ് ഇവര്‍ ആശയവിനിമയം നടത്തുക.
ഫ്ലിപ്കാർട്ടില്‍ പാര്‍സല്‍ തരം തിരിക്കല്‍ ജോലി ഇനി റോബോട്ടുകള്‍ക്ക്
Tags: flipkart