ഫ്ലിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ക്യാമറ; കിട്ടിയ സാധനം…

ഫ്ളിപ്കാര്‍ട്ടിലൂടെ ക്യാമറ ഓര്‍ഡര്‍ ചെയ്ത് മറ്റൊരു പ്രൊഡക്ട് കിട്ടിയതിന്റെ ഞെട്ടലിലാണ് അവതാരകനും നടനുമായ ജോ തോമസ്. കഴിഞ്ഞ ദിവസമാണ് ജോയ്ക്ക് ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തനിക്ക് പറ്റിയ അബദ്ധം യാതൊരു മടിയും കൂടാതെ ജോ ഫെയ്‌സ്ബുക്കില്‍ വീഡിയോയിലൂടെ മറ്റുള്ളവരുമായി പങ്കുവെക്കുകയായിരുന്നു.

ജോയുടെ വാക്കുകള്‍;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”കഴിഞ്ഞ ദിവസം എനിക്കൊരു എട്ടിന്റെ പണി കിട്ടി. അതാണ് ഞാന്‍ നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്. ഇത് ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ കാലമാണ്. അതായത് നമുക്ക് മൊബൈല്‍ ഫോണോ, ലാപ്‌ടോപോ, അല്ലെങ്കില്‍ മൊബൈല്‍ സംബന്ധായ ആക്‌സസറീസോ എന്തിനേറെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കിട്ടും. അത് വളരെ ലാഭത്തോട് കൂടി, അതിന്റെ സ്‌പെസിഫിക്കേഷന്‍ അറിഞ്ഞ്, നമ്മുടെ വീടിന്റെ മുറ്റത്ത് സംഭവം എത്തുകയും ചെയ്യും. പക്ഷെ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പര്‍ച്ചേസ് ചെയ്തും അതുപോലെ നാപ്‌റ്റോള്‍ മുഖാന്തരമൊക്കെ പര്‍ച്ചേസ് ചെയ്തിട്ടും എനിക്ക് നല്ലൊരു അനുഭവമായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇത്തരത്തിലുള്ള പര്‍ച്ചേസൊക്കെ നിര്‍ത്തിവെച്ചേക്കായിരുന്നു. കഴിഞ്ഞ ദിവസം എനിക്കൊരു ആഗ്രഹം ഒരു ആക്ഷന്‍ ക്യാമറ വാങ്ങണമെന്ന്. വിപണിയില്‍ അന്വേഷിച്ചപ്പോള്‍ 5000 രൂപയ്ക്ക് മുകളില്‍ വരും ഗോപ്രോ പോലെ നല്ലൊരു ക്യാമറ വാങ്ങണമെങ്കില്‍. കൈയില്‍ അത്രയും ക്യാഷ് ഇല്ലാത്തോണ്ട് ആ ആഗ്രഹം മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്റെയൊരു സുഹൃത്ത് അനൂപ് ശാന്തകുമാര്‍ എനിക്ക് വാട്‌സ്ആപ്പില്‍ ഒരു ലിങ്ക് അയച്ചു തന്നു.ആ ലിങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. വെറും 900 രൂപയ്ക്ക് നല്ല കിടിലന്‍ ക്യാമറ. അതായത് 12 മെഗാപിക്‌സല്‍ 1080p നല്ല ആക്ഷന്‍ ക്യാമറ എവയ്‌ലബിളാണ്. ഞാന്‍ മറ്റൊന്നും നോക്കിയില്ല, ഓണ്‍ലൈനില്‍ അതൊന്ന് ബുക്ക് ചെയ്തു. ഫ്ളിപ്കാര്‍ട്ട് മുഖാന്തരമാണ് ഞാനത് ഓര്‍ഡര്‍ കൊടുത്തത്. അങ്ങനെ ഇ-കാര്‍ട്ട് വഴി എനിക്ക് ക്യാഷ് ഓണ്‍ ഡെലിവറിയായി പ്രൊഡക്ട് കൈയില്‍ കിട്ടി. കവറിന് പുറത്ത് വിശദ വിവരങ്ങള്‍ നല്‍കിയിരുന്നു. അങ്ങനെ ഏതൊരു വ്യക്തിയെയും പോലെ ഞാന്‍ ആകാംക്ഷയോടെ അത് ഓപ്പണ്‍ ചെയ്തു. അതിനുള്ളില്‍ വൈറ്റ് കളറിലൊരു ബോക്‌സായിരുന്നു. അതും ഓപ്പണ്‍ ചെയ്തപ്പോഴാണ് സംഭവം ഞെട്ടിപ്പിച്ചു കളഞ്ഞത്. ആക്ഷന്‍ ക്യാമറ പ്രതീക്ഷിച്ച് ഓപ്പണ്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് വിആര്‍ ബോക്‌സാണ്. മൊബൈല്‍ ഫോണ്‍ വെച്ച് നമുക്ക് വീഡിയോസും അതുപോലെ ത്രീഡി ഇഫക്ടോട് കൂടി കാണാന്‍ സാധിക്കുന്ന വിആര്‍ ബോക്‌സ്.

ഈയൊരു സംഭവമാണ് എനിക്ക് കൈയില്‍ കിട്ടിയത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള നമ്പര്‍ വണ്‍ ആയിട്ടുള്ള ഒരു ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് എനിക്ക് ഇത്തരത്തിലൊരു ദുരനുഭവം സമ്മാനിച്ചപ്പോള്‍ അത് നിങ്ങളുമായിട്ട് ഷെയര്‍ ചെയ്യാന്‍ എനിക്ക് തോന്നി. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള കുറേയധികം അനുഭവങ്ങള്‍ ഉണ്ടായേക്കാം. എനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം വന്നാല്‍ മറ്റുള്ളവര്‍ എന്നെ കളിയാക്കുമല്ലോ, അല്ലെങ്കില്‍ ഞാന്‍ ചമ്മിയത് വേറെ ആരും അറിയണ്ട എന്ന് കരുതുന്ന നമ്മള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ചില്ലെങ്കില്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. തെറ്റ് ആര് ചെയ്താലും ശരി, ഇത്തരം അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യുക, ഷെയര്‍ ചെയ്യുക. എനിക്ക് പറ്റിയ അനുഭവമാണ് ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്തിരിക്കുന്നത്. നിങ്ങളിത് മാക്‌സിമം ഷെയര്‍ ചെയ്യുക. സപ്പോര്‍ട്ട് ചെയ്യണം”.

Top