![](https://dailyindianherald.com/wp-content/uploads/2022/01/WhatsApp-Image-2022-01-02-at-8.58.32-AM.jpeg)
ന്യൂയോർക്ക്: വിമാനയാത്രക്കിടയിൽ കോവിഡ് സ്ഥിരീകരിച്ച യുവതി വിമാനത്തിലെ ശൗചാലയത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞത് മൂന്ന് മണിക്കൂർ. ചിക്കാഗോയിൽ നിന്ന് ഐസ്ലാൻഡിലേക്കുള്ള യാത്രയിലാണ് സംഭവം. ഐസ്ലാൻഡ് എയർ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന മാരിസ ഫോറ്റിയോ എന്ന അധ്യാപിയ്ക്കാണ് ഈ അനുഭവം. വിമാനത്തിനുളളിൽ യാത്രക്കിടെ സ്വയം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയതോടെയാണ് യുവതി ഈ മുൻകരുതൽ സീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യാത്രയ്ക്കിടെ ആരോഗ്യപ്രശനമുണ്ടെന്ന് മനസ്സിലാക്കിയ യുവതി കൈയിലുണ്ടായിരുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധന നടത്തുകയായിരുന്നു. ഇതിൽ പോസിറ്റീവ് തെളിഞ്ഞതോടെ സ്വയം മുൻകരുതൽ എടുക്കുകയായിരുന്നു. രണ്ട് ഡോസ് വാക്സിനും, ബൂസ്റ്റർ ഡോസും സ്വീകരിച്ച മാരിസ ഫോറ്റിയോ വിമാനയാത്രക്ക് മുമ്ബ് രണ്ട് തവണ ആർടിപിസിആർ പരിശോധനയും അഞ്ച് തവണ റാപ്പിഡ് പരിശോധനയും നടത്തി.എന്നാൽ എല്ലാ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നുവെന്ന് മാരിസ പറഞ്ഞു.
പരിശോധനാഫലം വരുമ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. തുടർന്ന്, അവർ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. ശുചിമുറിയുടെ വാതിലിൽ അത് പ്രവർത്തിക്കുന്നില്ലെ എന്ന സ്റ്റിക്കർ പതിച്ചശേഷം ഫോറ്റിയോയെ യാത്ര തുടരാൻ ജിവനക്കാർ അനുവദിക്കുകയായിരുന്നു. ‘തന്നോടൊപ്പം അത്താഴം കഴിച്ച തന്റെ കുടുംബത്തെ ഓർത്ത് ഞാൻ പരിഭ്രാന്തയായി. വിമാനത്തിലെ മറ്റ് ആളുകളേ ഒർത്തും താൻ ആശങ്കപ്പെട്ടു. വിമാനജീവനക്കാർ എന്നെ ശാന്തയാക്കാൻ ശ്രമിച്ചു. എന്നാൽ അതൊരു വല്ലാത്ത അനുഭവമായിരുന്നെന്നും മാരിസ പറഞ്ഞു.
150 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവർക്ക് രോഗം പിടിക്കുമോ എന്ന ഭയവും തനിക്ക് ഉണ്ടായിരുന്നെന്ന് മാരിസ ഫോറ്റിയോ മാധ്യമങ്ങളോട് പറഞ്ഞു. ഐസ്ലൻഡിൽ വിമാനം ഇറങ്ങിയ ശേഷം വീണ്ടും മാരിസക്ക് റാപ്പിഡ് പരിശോധനയും ആർടിപിസിആർ പരിശോധനയും നടത്തി. അതിൽ രണ്ടിന്റേയും ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് അവരെ ഒരു ഹോട്ടലിലേക്ക് ക്വാറന്റീനിലേക്ക് മാറ്റി.