തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എംഎല്‍എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് ബഷീര്‍ ചോദിച്ചു. അതേസമയം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി പറഞ്ഞു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും മാണി.
കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. ദുരന്തനിവാരണ സംവിധാനത്തെ കുറിച്ച് പുനരാലോചന വേണമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍എ പറഞ്ഞു. ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.