യാത്രക്കാരുമായി പാലം മുറിച്ചുകടന്ന ബല് മലവെള്ളത്തില്‍ ഒലിച്ചുപോയി. പാകിസ്താനിലെ കാറക്കോറം ഹൈവേയിലൂടെ പോവുകയായിരുന്ന ബസ് പാലം മുറിച്ചുകടക്കവെയാണ് അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്ന് ബസിനെയും കൊണ്ട് ഒഴികിയത്. ബസ് ഒഴുക്കില്‍ പെട്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോകത്തെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്ന് എന്നാണ് കാരക്കോറം ഹൈവേ അറിയപ്പെടുന്നത്. കനത്തമഴയ്ക്കിടെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം പെട്ടെന്ന് ഒഴുക്കില്‍പ്പെട്ട് മറിയുകയായിരുന്നു. വണ്ടി പൂര്‍ണമായും പുഴയിലേക്ക് വീഴുന്നതിന് മുമ്പ് ഒരുവശത്തെ ജനാലച്ചില്ലുകള്‍ പൊട്ടിച്ച് യാത്രക്കാര്‍ പുറത്തുകടക്കുകയായിരുന്നു.
പുറത്തുകടന്ന യാത്രക്കാരെ ഓരോരുത്തരായി കരപറ്റി. എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ വണ്ടി ഒഴുക്കില്‍പ്പെട്ട് താഴേയ്ക്ക് പോയി.
കാരക്കോണം മലനിരകളിലൂടെ ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. ഖുഞ്ജരാബ് പാസ് ഉള്‍പ്പെടെ അപകടകരമായ ഒട്ടേറെ മേഖലകള്‍ കടന്നാണ് ഈ റോഡുപോകുന്നത്. ഇവിടെ അപകടത്തില്‍പ്പെട്ട് വര്‍ഷം തോറും നൂറുകണക്കിനാളുകള്‍ മരിക്കാറുണ്ട്.
മണ്ണിടിച്ചിലും മലയിടിച്ചിലും പതിവായ ഇവിടെ റോഡ് നിര്‍മ്മാണത്തിനിടെ മാത്രം 810 പാക്കിസ്ഥാന്‍കാരും 82 ചൈനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള കാരക്കോണം ഹൈവേ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര റോഡായാണ് കണക്കാക്കപ്പെടുന്നത്.