ഫ്ലോറിഡയിലെ വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി തന്റെ കോളേജ് ഫീസടയ്ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം എന്താണെന്നോ?ആറുമാസം ഗര്‍ഭിണിയായ തന്റെ പോസിറ്റീവ് പ്രേഗ്നന്സി ടെസ്റ്റ് വന്‍ തുകയ്ക്ക് വിറ്റു! അതും ഒരു പീസിന് മുപ്പത് ഡോളര്‍ എന്ന നിരക്കില്‍.
താന്‍ ആറുമാസം ഗര്‍ഭിണിയാണ് എന്നും തന്റെ യൂറിന്‍ ടെസ്റ്റ് ലേലത്തില്‍ വയ്ക്കുന്നു എന്നും പറഞ്ഞ് പെണ്‍കുട്ടി തന്നെയാണ് പരസ്യം നല്‍കിയത്. ക്രെയിഗ് ലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ വ്യാപാര സൈറ്റിലാണ് പരസ്യം നല്‍കിയത്.ഒരു രസത്തിന് സൂക്ഷിയ്ക്കാണോ അല്ലെങ്കില്‍ ആപ്പിളിന്റെ ഉടമയെ വരെ ബ്ലായ്ക്ക് മെയില്‍ ചെയ്യണോ അതിനും ഉപയോഗിയ്ക്കാം എന്നും പരസ്യത്തില്‍ ഉണ്ടായിരുന്നു! ഒരു മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ പരീക്ഷണാര്‍ത്ഥം യുവതിയെ കാണാം എന്ന് സമ്മതിച്ചു. ഡീല്‍ ഉറപ്പിച്ചതിനു ശേഷം യുവതി ബാത്രൂമില്‍ പോവുകയും പോസിറ്റീവ് യൂറിന്‍ ടെസ്ടുമായി തിരികെ വരികയും ചെയ്തു.
അവിവാഹിതയാണ് യുവതി. പഠനത്തിനുള്ള പണം കണ്ടെത്താനായി പല വഴികളും നോക്കിയെന്നും ഒടുവില്‍ ഈ മാര്‍ഗ്ഗത്തിലെയ്ക്ക് എത്തുകയായിരുന്നെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത യുവതി പറഞ്ഞ്. നിരവധി ആവശ്യക്കാരാണ് ഇപ്പോള്‍ ഇതിനുള്ളത്.എന്നാല്‍ അവര്‍ ഇത് എന്തിന് ഉപയോഗിയ്ക്കുന്നു എന്ന് താന്‍ അന്വേഷിയ്ക്കാറില്ല എന്നും യുവതി പറയുന്നു.തന്നെ സംബന്ധി ഇത് പൈസ സമ്പാദിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍ ലീഗല്‍ അല്ലാത്ത ഈ കച്ചവടം ഭാവിയില്‍ നിയമ പ്രശ്നങ്ങള്‍ ഉയര്‍ത്താനാണ് സാധ്യത.