സൈനീക ആക്രമണത്തില്‍ ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കണമെന്ന് സ്വാമി ബാബാ രാംദേവ്

ന്യൂഡല്‍ഹി: സൈനിക തിരിച്ചടിയുടെ കാര്യത്തില്‍ ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് യോഗാഗുരു ബാബ രാംദേവ്. പട്ടാളക്കാരില്‍ ഒരാളുടെ തലവെട്ടിയാലും നൂറാളുടെ തലവെട്ടാന്‍ ഇന്ത്യ മടി കാണിക്കരുതെന്നം അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇസ്രയേലിനെയാണ് പിന്തുടരേണ്ടതെന്നും രാംദേവ് പറഞ്ഞു.

പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനികപോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി കൊല്ലപ്പെട്ട രണ്ട് ജവാന്മാരുടെ മൃതദേഹം പാക് സേന വികൃതമാക്കിയിരുന്നു. തന്റെ വ്യവസായസംരംഭമായ പതഞ്ജലിക്കുവേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യം ഉയര്‍ന്നതോടെയാണ് രാംദേവ് ഇങ്ങനെ പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മുടെ ഒന്നോ രണ്ടോ പട്ടാളക്കാരുടെ തലയറുത്താലും ഇസ്രയേലിനെ മാതൃകയാക്കി നൂറുപേരുടെ തലവെട്ടൂ. ജവാന്മാരുടെ ബന്ധുക്കള്‍ കരയുന്നതും എന്തിനാണ് എന്റെ കുട്ടിയുടെ മൃതദേഹം വികൃതമാക്കിയതെന്ന് ചോദിക്കുന്നതും ഞാന്‍ കേട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്തത്തില്‍ രാജ്യസ്‌നേഹമുണ്ടെന്നും തന്റെ കര്‍ത്തവ്യത്തില്‍ നിന്നും മോദി ഒഴിഞ്ഞുമാറില്ലെന്നും രാം ദേവ് പറഞ്ഞു.

പതഞ്ജലി അടുത്ത വര്‍ഷമാകുമ്പോഴേക്കും 60,000 കോടി രൂപയുടെ ഉല്‍പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം. വിദേശ കമ്പനികള്‍ എപ്പോഴും ഇന്ത്യയും ഇന്ത്യയെ കൊള്ളയടിച്ചിട്ടുണ്ട്. ആകെ 50 ലക്ഷം കോടി രൂപയോളം ഇന്ത്യയില്‍ നിക്ഷേരമുള്ള കോള്‍ഗേറ്റ്, യൂണിലിവര്‍, പ്രോക്ടര്‍, ഗാംബിള്‍ എന്നീ കമ്പനികളെയും രാംദേവ് വിമര്‍ശിച്ചു.

Top