പഴകിയ ഇറച്ചി തീറ്റിക്കുന്ന സ്റ്റാര്‍ ഹോട്ടലുകള്‍ ..കളമശേരിയില്‍ പഴകിയ ഇറച്ചി പിടിച്ചു

കളമശേരി: സ്റ്റാര്‍ ഹോട്ടലില്‍നിന്നു ദിവസങ്ങള്‍ പഴക്കമുള്ള അഞ്ചു കിലോ ഇറച്ചി നഗരസഭാ ആരോഗ്യവിഭാഗം പിടികൂടി. സൗത്ത്കളമശേരി ചാന്ദ്‌നി പാര്‍ക്കില്‍ നിന്നാണ് പഴകിയ വിവിധ ഇറച്ചിയിനങ്ങള്‍ പിടികൂടിയത്. ഇന്നലെ രാവിലെ കളമശേരി നഗരസഭാ സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. സെക്രട്ടറിയുടെ നിര്‍ദേശാനുസരണം നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഓണത്തിനു മുന്നോടിയായി ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡുകള്‍ ഫലവത്തായില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് നഗരസഭ പരാതി ലഭിക്കുന്ന മുറയ്ക്ക് റെയ്ഡുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഏതെങ്കിലും ഭക്ഷണശാലകളെക്കുറിച്ചു പരാതി ഉ|െങ്കില്‍ നഗരസഭയെ അറിയിക്കാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി എസ്. നാരായണന്‍ അറിയിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top