രാത്രി 8 മണിക്കുശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമെന്ന പുതിയ പഠനം .രാത്രി 8 മണിക്കുശേഷം ഭക്ഷണം അപകടമോ ?രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണങ്ങള്‍ !..പുതിയ പഠനത്തിന്റെ വിവരങ്ങള്‍ പറയുന്നതിങ്ങനെ.ഏതാണ് രാത്രി ഭക്ഷണത്തിനു ഏറ്റവും അനുയോജ്യമായ സമയം ? മിക്കവരെയും കുഴയ്ക്കുന്ന ചോദ്യമാണിത്. ചിലര്‍ പറയും 7 മണിക്ക് മുന്‍പ് ആഹാരം കഴിച്ചിരിക്കണം എന്ന്, മറ്റു ചിലര്‍ പറയുന്നു 10 മണിയാണ് നല്ല സമയം എന്ന്. എന്താണിതിലെ സത്യം ?
ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ്:
രാത്രിഭക്ഷണം ഒരാളുടെ സമയത്തെയും ജീവിതശൈലിയെയും ആശ്രയിച്ചാണിരിക്കുന്നത്. അങ്ങിനെ ഒരു പ്രത്യേക സമയമൊന്നുമില്ല എന്നാണു വിദഗ്ദര്‍ പറയുന്നത്. എങ്കിലും അവര്‍ ചില നിര്‍ദേശങ്ങള്‍ വയ്ക്കുന്നുണ്ട്.രാത്രി ഉറങ്ങുന്നതിനു 3 മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോള്‍ ഭക്ഷണംദഹിക്കാനുള്ള സമയം ലഭിക്കും.രണ്ടാമത്തെ കാര്യം വിശക്കുമ്പോള്‍ മാത്രം കഴിക്കുക എന്നതാണ്. ചില വീടുകളില്‍ അത്താഴത്തിനു ഒരു പ്രത്യേക സമയം ഉണ്ടാകും. വലിയ വിശപ്പില്ലെങ്കില്‍ പോലും ആസമയത് എല്ലാവരും കഴിക്കും. സത്യത്തില്‍ ഇത് തടി കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. വിശക്കാത്തപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ശരീരം സൂക്ഷിക്കുക കൊഴുപ്പായാണ്. ഇത് തടി കൂട്ടും. രോഗങ്ങളും.
ഉറങ്ങാന്‍ പോകുന്നത് ഒരു കമ്പ്യൂട്ടര്‍ ഓഫാക്കുന്നതുപോലെയാണ്. പ്രവര്‍ത്തികളെല്ലാം നിര്‍ത്തി ശരീരം വിശ്രമിക്കുന്ന സമയം. ആ സമയത്ത് എന്തിനാണ് കൂടുതല്‍ ഭക്ഷണം? ഈ ഭക്ഷണം ശരീരം എങ്ങിനെ ദഹിപ്പിക്കും ? അതിനാല്‍ രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി ഒരുപാട് ഭക്ഷണം കഴിക്കുന്നതുമൂലം, രാത്രി വിശ്രമിക്കേണ്ട ശരീരം കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാകും. ഫലമോ, രാവിലെ എണീക്കുക ക്ഷീണത്തോടെയാവും.
അതുപോലെ രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പാസ്ത കലോറി ധാരാളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണവസ്തു. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇട വരുത്തും. ഉറക്കത്തിനു പ്രശ്‌നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. മദ്യവും രാത്രിയില്‍ ഒഴിവാക്കുക.രാത്രി ഭക്ഷണം കഴിച്ചാലും കിടക്കാന്‍ പോകുന്നതിനു മുന്‍പ് എന്തെങ്കിലും കൂടി ചെറുതായി കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇതും ആരോഗ്യത്തിനു ഹാനികരം തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രത്യേക സാമ്യത ഭക്ഷണം കഴിക്കാന്‍ പരുവത്തില്‍ ശരീരത്തെ മാറ്റിയെടുക്കുന്നതാണ് ആരോഗ്യകരം എന്നും അഭിപ്രായമുണ്ട്.