വെളിച്ചെണ്ണയിലും പാലിലും മായം; സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണയും നാല് ബ്രാന്‍ഡ് പാലും വിതരണവും ഉല്‍പ്പാദനവും നിരോധിച്ചു

കൊച്ചി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വെളിച്ചെണ്ണയിലും, പാലിലും വ്യാപകമായി മായം കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ബ്രാന്‍ഡുകള്‍ വില്‍പ്പനയും ഉല്‍പ്പാദനവും നിരോധിച്ചു.

15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചിരിക്കുന്നത്. നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം ഈ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടതും.

നിരോധിച്ച വെളിച്ചെണ്ണ കമ്പനികള്‍

എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകരയിലെ കേരം ഡ്രോപ്‌സ്

നിരോധിച്ച പാല്‍ കമ്പനികള്‍

ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക്

മുകളില്‍പ്പറഞ്ഞ കമ്പനികള്‍ നടത്തുന്ന ഉത്പാദനവും, വിതരണവും തടഞ്ഞതായും, നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി.വി അനുപമയ്ക്ക് ആരില്‍നിന്നും ഭീഷണി ഉണ്ടായിട്ടില്ലെന്നും ഓഫിസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top