മന്ത്രിക്കു ഭക്ഷണവുമായി ലൈറ്റിട്ട് പാഞ്ഞത് ആംബുലൻസ്; നിയമങ്ങളും ചടങ്ങളും കാറ്റിൽ പറത്താൻ ഒത്താശ ചെയ്തത് മെഡ്ക്കൽ കോളജ് അധികൃതർ

സ്വന്തം ലേഖകൻ

കോഴിക്കോട്്: മണിക്കൂറുകൾക്കു മുൻപു മാത്രം മൃതദേഹവുമായി സർവീസ് നടത്തിയ ആംബുലൻസിൽ മന്ത്രിക്കു ഭക്ഷണം എത്തിച്ച് ആരോഗ്യ വകുപ്പ് അധികൃതർ. അതും മണിക്കൂറുകൾക്ക്മുമ്പ് മൃതദേഹം കയറ്റിപ്പോയ ആംബുലൻസിൽ. ശനിയാഴ്ച്ചയാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കായി മലാപ്പറമ്പിലായിരുന്നു ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്. ബിജെപി ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സാദാ വാഹനത്തിൽ ഭക്ഷണവുമായെത്തിയാൽ ഗതാഗതക്കുരുക്കിൽ പെടുമെന്ന് ഉറപ്പായിരുന്നു. അപ്പോഴാണ് സംഘാടകരിൽ ഒരാളുടെ മനസിൽ ലഡു പൊട്ടിയത്. എന്തുകൊണ്ട് ആംബുലൻസിനെ ആശ്രയിച്ചുകൂടാ. ഏതു ബ്ലോക്കിൽക്കൂടെ പോകാനും ആംബുലൻസിന് സാധിക്കുമല്ലോ. ഏതായാലും ഐഡിയയ്ക്ക് മേലധികാരികൾ പച്ചക്കൊടി കാണിച്ചു. അതോടെ ഭക്ഷണം എളുപ്പത്തിൽ സമ്മേളനവേദിയിലെത്തുകയും ചെയ്തു.
സംഭവം മാധ്യമവാർത്തയായതോടെ വിശദീകരണവുമായി അധികൃതരെത്തി. മന്ത്രിയുടെ ഭക്ഷണം വൈകേണ്ടന്നു കരുതിയാണത്രേ ആംബുലൻസിനെ ആശ്രയിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നു വാങ്ങിയ ആംബുലൻസാണെങ്കിലും ഇതുവരെ മൃതദേഹങ്ങൾ കയറ്റിയിട്ടില്ലെന്നുമാണ് വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top