ഡബ്ലിന്‍: അയര്‍ലണ്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയില്‍ ജനം ആശങ്കയില്‍. സാല്‍മൊണല്ല ബാക്ടീരിയയ ഉണ്ടാക്കിയ ഭക്ഷ്യ വിഷബാധ കഴിഞ്ഞ പത്തുവര്‍ഷത്തിലുണ്ടായ ഏറ്റവും വലിയ ഭക്ഷ്യ വൈറസാണ്.
ഡബ്ലിനിലും ചുറ്റുമുള്ള 17 സ്ഥലങ്ങളിലേക്കും ബാക്ടീരിയയുടെ സാനിധ്യം വ്യാപിച്ചിട്ടുണ്ടെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ ഭക്ഷ്യ വിഷബാധയേറ്റ് അന്‍പതുകാരി മരണമടഞ്ഞിരുന്നു. ഭക്ഷ്യ വിഷബാധ മലയാളി സമൂഹത്തിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തില്‍ നടത്തുന്ന നിരവധി കാറ്ററിങ് സര്‍വ്വീസുകള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. ഒരേ ദിവസം നിരവധി കാറ്ററിങ് സര്‍വ്വീസ് ഏറ്റെടുക്കുന്ന മലയാളി സംഘങ്ങള്‍ ഗുണ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നത് എന്നും പലരും ആരോപണം ഉന്നയിച്ചു .ഹോളി കമ്യുണിയനുകളാണ് കാറ്ററിങ്ങ് കാരുടെ ചാകര -ഒരേദിവസം കൊക്കില്‍ ഒതുങ്ങാത്ത ഓര്‍ഡറുകള്‍ പിടിച്ചെടുക്കും .10 മുതല്‍ 20 വരെ ഐറ്റംസ് ഉണ്ടാകും .മാര്‍ക്കാറ്റില്‍ നിയമവിധേയം ലൈസന്‍സ് ഉള്ള കിച്ചണുകള്‍ എന്ന അഹംങ്കാരത്തില്‍ പഴകിയതും നിലവാരം കുറഞ്ഞതുമായ ഭക്ഷണം വിതരണം ചെയ്യുന്നതായും ആരോപണം ഉണ്ട്. ഒരേ സമയം പല ഓര്‍ഡര്‍ എടുക്കുന്നതിനാല്‍ പലസ്ഥലത്തും ഓര്‍ഡര്‍ മാറി ഭക്ഷണം എത്തിച്ചതായും പരാതി ഉണ്ട്.
ഭക്ഷ്യ വിഷബാധയേറ്റ് അമ്പതുകാരി മരണപ്പെട്ട അതെ ദിവസം തന്നെ പബ്ബില്‍ നിന്നും ഭക്ഷണം കഴിച്ച മറ്റു ആളുകള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റു. കുട്ടികളും, വയസായവരും ഉള്‍പ്പെടെ പല കുടുംബങ്ങളിലായി അന്‍പതോളം പേര്‍ക്ക് വിഷബാധയേറ്റ വിവരം എച്ച്.എസ്.ഇ സ്ഥിതീകരിച്ചു. ഡബ്ലിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്ന പലരും അത്യാസന്നനില തരണം ചെയ്തിട്ടില്ല.
പല കുടുംബങ്ങളിലായിട്ടുള്ളവരാണ് ചികിത്സയിലായിട്ടുള്ളതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തു വിട്ട വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
വിഷബാധ തെളിയിക്കപ്പെട്ടതിനാല്‍ പബ് അടച്ചു പൂട്ടി ലൈസന്‍സ് റദ്ദു ചെയ്തതായും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. പഴകിയ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പബ്ബില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇതാവാം വിഷബാധയ്ക്ക് കാരണമായ സാല്‍മൊണല്ല ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമായതും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍.
എച്ച് എസ് ഇയും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലന്റും കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സാല്‍മൊണല്ല വ്യാപനത്തപ്പറ്റി സ്ഥിരീകരണം നടത്തിയത്. ഭക്ഷ്യ വിഷബാധയുടെ സ്രോതസ്സായി കരുതപ്പെടുന്ന ഫ്ളാന്റെയില്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. എച്ച്എസ്ഇയുടെ അസിസ്റ്റന്റ് നാഷണല്‍ ഡയറക്ടര്‍ ഡോ. കെവിന്‍ കെല്ലര്‍ ഭക്ഷ്യസുരക്ഷയ്ക്കായി ശുചിത്വ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. ഉയര്‍ന്ന താപനിലയില്‍ മാംസം പാകം ചെയ്താല്‍ മാത്രമേ ബാക്ടീരിയ നശിക്കുകയുള്ളൂ. സാല്‍മൊണല്ല ഏറ്റവും കൂടുതലുണ്ടാവാന്‍ സാധ്യതയുള്ളത് കോഴിയിറച്ചിയിലാണ്. 80 ഡിഗ്രി താപനിലയിലെങ്കിലും കുറച്ചുനേരം കോഴിയിറച്ചി ചൂടാക്കിയാലേ ബാക്ടീരിയ നശിക്കൂ. കുറഞ്ഞതാപനിലയില്‍ ഇറച്ചി ചൂടാക്കുമ്പോള്‍ ബാക്ടീരിയ പടരുകയുംചെയ്യുന്നു. ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ കടന്ന് വിഷബാധയായി മാറുന്നു. ചിലപ്പോള്‍ മരണകാരണമാവുകയും ചെയ്യുന്നുണ്ട്.
ഹോട്ടലുകളില്‍ നിന്നോ, റസ്റ്റോറന്റുകളില്‍ നിന്നോ, മറ്റു ഭക്ഷണശാലകളില്‍ നിന്നോ ഭക്ഷണം കഴിച്ച ശേഷം ശാരീരിക അവശത അനുഭവപ്പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് എച്ച്.എസ്.എസി പൊതു അറിയിപ്പ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യം ഭക്ഷണശാലകളില്‍ കണ്ടെത്തിയാല്‍ ഉടന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളിലെ മലയാളി കാറ്ററിങ്ങുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. വിശേഷ ദിവസങ്ങള്‍ ദുരന്തങ്ങളാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് അഥിതികളെ ഷണിച്ചു വരുത്തുന്നവര്‍ തന്നയാണ്.ഭക്ഷണം വിതരണം ചെയ്യുന്ന അംഗീകൃത ലൈസന്‍സികള്‍ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നവര്‍ ആയിരിക്കും .മരണകരമായ ആപത്തുകളില്‍ അവര്‍ ഇന്‍ഷുര്‍ പ്രൊട്ടക്ഷനില്‍ ആയിരിക്കും .വേവലാതിപ്പെടേണ്ടവര്‍ ഷണിക്കപ്പെടുന്നവരും ഷണിച്ചവരും മാത്രം .ഭക്ഷ്യ വിഷബാധ ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രസ്ത മുന്നറിയിപ്പ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ചത് എല്ലാവരും നടപ്പില്‍ വരുത്തണം -മോശം ഫുഡ് വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അവക്ക് എതിരെ നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കുകയും വേണം .പുതിയ സാഹചര്യത്തില്‍ പല കാറ്ററിങ് സ്ഥാപങ്ങളും നിരീഷണത്തിലാണ്.