തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാള്‍ ഗ്രൂപ് ‘ബി’യില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. ലാല്‍ റിന്‍സൗല ഇന്ത്യക്കായി ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, റൗളിന്‍ ബൊര്‍ഗേസ് എന്നിവരുടേതായിരുന്നു മറ്റ് ഗോളുകള്‍. ബിമര്‍ മഗര്‍ നേപ്പാളിന്റെ ആശ്വാസ ഗോള്‍ നേടി. മത്സരം ആരംഭിച്ച് 26ാം മിനിട്ടില്‍ നേപ്പാള്‍ ഇന്ത്യന്‍ വല കുലുക്കി. ഗോള്‍ വീണതോടെ ഉണര്‍ന്നെണീറ്റ ഇന്ത്യ ആക്രമണം ശക്തമാക്കുകയായിരുന്നു. അഫ്ഗാനിസ്താന്‍ –മാലിദ്വീപ് മല്‍സരത്തിലെ വിജയിയായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഈ വര്‍ഷം മൂന്നുതവണയാണ് ഇന്ത്യയും നേപ്പാളും ഏറ്റുമുട്ടിയത്. മാര്‍ച്ചില്‍ ഗുവാഹതിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 20ത്തിന് ഇന്ത്യ ജയിച്ചിരുന്നു. ശേഷിച്ച രണ്ടുകളിയിലും നീലപ്പടയെ ഗൂര്‍ഖകള്‍ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു.