ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട 19കാരന്‍ കളിക്കാരന്‍ കളികളത്തില്‍ മരിച്ചു

ദാര്‍ഇസ് സലാം: ഗോളടിച്ച സന്തോഷത്തില്‍ ഗ്രൗണ്ടില്‍ക്കിടന്നുരുണ്ട 19കാരന്‍ കളിക്കാരന്‍ തത്ക്ഷണം മരിച്ചു. ടാന്‍സാനിയന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായ ഇസ്മയില്‍ മ്രിഷോ കല്‍ഫാന്‍ ആണു ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണത്തിനു കീഴടങ്ങിയത്.

ആഭ്യന്തരലീഗില്‍ എംബാവോ എഫ്‌സിയും എംവാദുയ് എംഫിയും തമ്മിലുള്ള അണ്ടര്‍ 19 മത്സരത്തിനിടെയായിരുന്നു സംഭവം. എംബാവോയ്ക്കുവേണ്ടി ആദ്യ ഗോളടിച്ച കല്‍ഫാന്‍ നൃത്തത്തോടെ ആഘോഷം തുടങ്ങി. സഹകളിക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കല്‍ഫാന്‍ വൈകാതെ നിലത്തുകിടന്ന് ഉരുളാന്‍ തുടങ്ങി. സംഭവത്തില്‍ പിശകുതോന്നിയ റഫറി കളിനിര്‍ത്തിവച്ചു. വൈദ്യസംഘം എത്തി പ്രഥമശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

https://youtu.be/pl6dqxWJviI

Top