യുവ എം എല്‍ എ മാരോടൊപ്പം വിനീത് മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം; കളിക്കാനായി പോയത് കൊണ്ട് ഏജീസില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഫുട്‌ബോള്‍ താരം സികെ വിനീതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ട വിഷയം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കപ്പെടുമെന്നാണു കരുതുന്നത്. അല്ലാത്തപക്ഷം അനുയോജ്യനടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. യുവ എംഎല്‍എമാരായ ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, ആര്‍. രാജേഷ് എന്നിവര്‍ക്കൊപ്പമാണ് സി.കെ. വിനീത് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top